ആതുരസേവനം ക്രൈസ്തവ ദൌത്യം: പരിശുദ്ധ കാതോലിക്കാ ബാവാ

ആതുരസേവനം ക്രിസ്തീയ ദൌത്യമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. പുതുപ്പാടി സെന്റ് ജോര്‍ജ്ജ് ചാരിറ്റബിള്‍ ഡയാലസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
അഭിവന്ദ്യ സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ എന്നിവര്‍ പങ്കെടുത്തു. എം.എ. ഷാനവാസ് എം.പി., ഫാ. ഡേവിഡ് ചിറമേല്‍, വി.എം. ഉമ്മര്‍മാഷ് എം.എല്‍.എ., പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആയിഷാകുട്ടി സുല്‍ത്താന്‍, ഡോ. റോയി, ഡോ. ഏബ്രഹാം മാമ്മന്‍, ഡോ. സോജന്‍ ഐപ്പ്, കുര്യന്‍ ഏബ്രഹാം, റോയി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
ഭദ്രാസനത്തിന്റെ ശതാബ്ദി പ്രോജക്ടുകളിലൊന്നാണ് ഈ ഡയാലസിസ് സെന്റര്‍. 10 ഡയാലസിസ് മെഷീനുകളാണ് ഇപ്പോഴുള്ളത്. ഒരു ദിവസം 30 ഡയാലസിസ് വരെ ചെയ്യാന്‍ കഴിയും. ഒരു വര്‍ഷം 10,000 ഡയാലസിസാണ് സ്ഥാപനത്തിന്റെ കണക്കുകൂട്ടല്‍.

MOSCMM St. George Charitable Dialysis Centre Inaugration
H.H.Baselios Marthoma Paulose II inaugrated St. George Charitable Dialysis Centre at Puthuppady on 24/2/2014. H.G.Dr. Zachariah Mar Theophilos presided over the function. H.G.Dr.Joseph Mar Dionysus and H.G.Zacharias Mar Aprem attended the function. M.A.Shanavas MP(Wayanad), Fr. David Chirammel, V.M.Ummar Mash MLA and Puthuppady Panchayat President Aishakkutty Sulthan, Dr.Roy Chali, Dr.Abraham Mamman, Dr. Sojan Iype, Mr.Kurian Abraham, Mr. Roy Abraham facilitated the function.
The Dialysis Centre is the centenary project of Malabar Diocese and the first of its kind in the Malankara Sabha. This unit has 10 machines and is capable of doing 30 dialysis per day. We are planning to do 10,000 dialysis per year. One-Third of the dialysis is totally free. One-Third is charged at Rs/-450 and the rest are charged Rs/-900.

Comments

comments

Share This Post

Post Comment