ഫാമിലി കോണ്‍ഫറന്‍സ്: ബെന്നി വര്‍ഗീസ് സുവനീര്‍ എഡിറ്റര്‍

ന്യൂയോര്‍ക്ക്: നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ചീഫ് എഡിറ്ററായി ബെന്നി വര്‍ഗീസിനെ നോമിനേറ്റ് ചെയ്തതായി ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്ജ് അറിയിച്ചു.
രജിസ്ട്രേഷന്‍ ചടങ്ങുകള്‍ ത്വരിതപ്പെടുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന കിക്കോഫ് യോഗങ്ങള്‍ നടന്നുവരികയാണ്. ക്വീന്‍സ് സെന്റ് ഗ്രീഗോറിയോസ് ഇടവകയില്‍ നടന്ന യോഗത്തില്‍ വികാരി റവ. യേശുദാസന്‍ പാപ്പന്‍ കോര്‍-എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്ജ്, മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പോള്‍ കറുകപ്പിള്ളില്‍, കോരസണ്‍ വര്‍ഗീസ്, ലോംഗ് ഐലന്റ്, ക്വിന്‍സ് ബ്രുക്ക്ലിന്‍ ഏരിയാ കോണ്‍ഫറന്‍സ് കോ-ഓര്‍ഡിറ്റേര്‍ ബെന്നി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ആദ്യ രജിസ്ട്രേഷന്‍ മാത്യു വര്‍ഗീസില്‍ നിന്നും വികാരി സ്വീകരിച്ചു. ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ച്ച് 15 ശിയാഴ്ച 2 മണിക്ക് നടക്കുന്ന വിപുലമായ കോണ്‍ഫറന്‍സ് സംയുക്ത കമ്മിറ്റിക്ക് മുമ്പായി രണ്ടാം തീയതി നോര്‍ത്ത് കരോളിയിലും (സെന്റ് ഗ്രീഗോറിയോസ് പള്ളി), 9-ാം തീയതി ബോസ്റണിലും (സെന്റ് മേരീസ് പളളി) എന്നിവിടങ്ങളിലും കിക്കോഫ് യോഗങ്ങള്‍ നടക്കും.
മാര്‍ച്ച് 16ന് സെന്റ് ഗ്രീഗോറിയോസ് പള്ളി, ലുസ്ളോ, യോങ്കേഴ്സിലും 23ന് സെന്റ് മേരീസ് പള്ളി സ്റാറ്റന്‍ ഐലന്റിലും കിക്കോഫ് യോഗങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
വാര്‍ത്ത അയച്ചത്: ജോര്‍ജ്ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment