യോര്‍ദ്ദാന്‍പുരം മാര്‍ ഗ്രീഗോറിയോസ് പള്ളി പെരുന്നാളിന് കൊടിയേറി

ചെങ്ങന്നൂര്‍: പരിശുദ്ധ പരുമല തിരുമേനിയാല്‍ സ്ഥാപിതമായ പാണ്ടനാട് വന്മഴി യോര്‍ദ്ദാന്‍പുരം മാര്‍ ഗ്രീഗോറിയോസ് പള്ളി പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വികാരി ഫാ. തോമസ് വര്‍ഗീസ് അമയില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
26, 27, 28 തീയതികളില്‍ വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 6.30ന് ഗാനശുശ്രൂഷ, 7ന് വചന ശുശ്രൂഷ എന്നിവ നടക്കും. മാര്‍ച്ച് ഒന്നിന് വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 6.30ന് റാസ, ആശീര്‍വ്വാദം. 2ന് രാവിലെ 7ന് പ്രഭാതനമസ്കാരം, 8ന് അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, കൈമുത്ത്, നേര്‍ച്ച, കൊടിയിറക്ക് എന്നിവ നടക്കും.

Comments

comments

Share This Post

Post Comment