ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വന്‍ഷന്‍: കാല്‍നാട്ടു കര്‍മ്മം നിര്‍വ്വഹിച്ചു

ചെങ്ങന്നൂര്‍. മലങ്കര ഓര്‍ത്തഡോക്സ് സഭ 7-ാ മത് ഭദ്രാസന കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ്  നിര്‍വ്വഹിച്ചു. Notice
“ക്രൈസ്തവ സാക്ഷ്യം ജീവിതത്തിലൂടെ” എന്ന ചിന്താവിഷയത്തെ അധികരിച്ച് മാര്‍ച്ച് 5 മുതല്‍ 8 വരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ചടങ്ങില്‍ ഭദ്രാസ നസെക്രട്ടറി ഫാ. തോമസ് കൊക്കാപ്പറമ്പില്‍, ഫാ. ബിജു. റ്റി മാത്യു. ഫാ തോമസ് പി നൈനാന്‍, ഫാ. ഗീവര്‍ഗീസ് ശമുവേല്‍, ഫാ.ഏബ്രഹാം കോശി കുന്നും പുറത്ത്, ഫാ. വൈ. തോമസ്, ഫാ. സ്റീഫന്‍ വര്‍ഗീസ്, ഫാ. ഗീവര്‍ഗീസ് ജോണ്‍, സജി പട്ടരുമഠം, ഡോ. ജിബി ജോര്‍ജ്ജ്, സി കെ  റെജി, കെ ബി. തോമസ്, റോയ് ചാണ്ടപ്പിള്ള, നിഥിന്‍ എ ചെറിയാന്‍, ഷിജു. പി. ജോയ് എന്നിവര്‍ പങ്കെടുത്തു.
കണ്‍വന്‍ഷനോടനുബന്ധിച്ച് വചനശുശ്രൂഷ, ഗാനശുശ്രൂഷ, കുടുംബനവീകരണ ധ്യാനം, കര്‍ഷക സംഗമം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വൈദിക സമ്മേളനം, കുട്ടികളുടെ സംഗമം എന്നിവ നടക്കും.
അഭിവന്ദ്യ തോമസ് മാര്‍ അത്താാസിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ബഥേല്‍ അരമനയില്‍ കൂടിയ യോഗം വിവിധ കമ്മറ്റികളെ തെരെഞ്ഞടുത്തു.
ഫാ.തോമസ് കൊക്കാപ്പറമ്പില്‍ (ജനറല്‍ കണ്‍വീനര്‍), ഫാ.പി.കെ.കോശി, ഫാ.ബിജു.ടി.മാത്യു, സജി പട്ടരുമഠം (ജോയിന്റ് കണ്‍വീനേഴ്സ്), ഫാ.തോമസ് പി.നൈനാന്‍, സി.കെ. റെജി (പ്രോഗ്രാം), ഫാ.ഗീവര്‍ഗീസ് ജോണ്‍, ബിജു മാത്യു (റിസപ്ഷന്‍), ഫാ.ഏബ്രഹാം കോശി കുന്നുംപുറത്ത്, ഷിജു.പി.ജോയി (മീഡിയ), ഫാ.സ്റീഫന്‍ വര്‍ഗ്ഗീസ്, കെ.ബി. തോമസ് (പബ്ളിസിറ്റി), ഫാ.ഗീവര്‍ഗ്ഗീസ് ശമുവേല്‍, രാജന്‍ മത്തായി (സ്റേജ്/പന്തല്‍), ഫാ.സി.പി ചാക്കോ, റെയ്ച്ചല്‍ ചെറിയാന്‍ (ഫുഡ്), ഫാ.സക്കറിയ തോമസ്, ഡോ.ജിബി.ജോര്‍ജ്ജ് (ലൈറ്റ്/സൌണ്ട്) ഫാ.മത്തായി സക്കറിയ, എ.ജെ ജേക്കബ് (ട്രാന്‍സ്പോര്‍ട്ടേഷന്‍), ഫാ.മത്തായി കുന്നില്‍,   പി.എ ഐസക്ക് (വര്‍ഷിപ്പ്)

Comments

comments

Share This Post

Post Comment