ചിന്നു മാത്യുവിന് 12-ാം ക്ളാസ് ബോര്‍ഡ് എക്സാമിഷിേല്‍ രണ്ടാം റാങ്ക്

പൌരസ്ത്യ ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേസ്കൂള്‍ അസോസിയേഷന്‍ ബാഹ്യകേരള വിഭാഗം (ഒ.എസ്.എസ്.എ.ഇ.-ഒ.കെ.ആര്‍.) 2013ല്‍ നടത്തിയ 12-ാം ക്ളാസ് ബോര്‍ഡ് എക്സാമിനേഷനില്‍ ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥിനി ചിന്നു മെറിന്‍ മാത്യു ബാഹ്യകേരള വിഭാഗത്തിലും യു.എ.ഇ. മേഖലയിലും രണ്ടാം റാങ്ക് കരസ്ഥമാക്കി.
ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തുണ്ടിയില്‍ മാത്യു വര്‍ഗീസിന്റെയും ഷില്ലി മാത്യുവിന്റെയും മകളാണ്. ഇടവകയില്‍ നിന്നും പരീക്ഷ എഴുതിയ 15 കുട്ടികളില്‍ 4 പേര്‍ക്ക് ഡിസ്റഇംഗ്ഷനും 8 പേര്‍ക്ക് ഫസ്റ് ക്ളാസും ലഭിച്ചു. വിജയികളായവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്ന ബിരുദദാന ചടങ്ങില്‍ ഇടവകയുടെ മൊമന്റോയും സര്‍ട്ടിഫിക്കേറ്റുകളും നല്‍കി.
ഇടവക വികാരി ഫാ. ഏബ്രഹാം ജോണ്‍, സഹവികാരി ഫാ. യാക്കോബ് ബേബി, സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റര്‍ അലക്സ് വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റാഫ് പ്രതിനിധി ഷേര്‍ലി മാത്യു, അദ്ധ്യാപകരായ റ്റി.കെ. ബാബുകുട്ടി, വല്‍സമ്മ ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

ഒ.എസ്.എസ്.എ.ഇ.-ഒ.കെ.ആര്‍. 2013ല്‍ നടത്തിയ 12-ാം ക്ളാസ് ബോര്‍ഡ് എക്സാമിനേഷനില്‍ ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നിന്നും വിജയികളായവര്‍ക്ക് ബിരുദദാന ചടങ്ങ് നടത്തി

Comments

comments

Share This Post

Post Comment