വ്രത ശുദ്ധിയുടെ പുണ്യ കാലം: ഫാ. സന്തോഷ് ജോര്‍ജ്ജ്

പരിശുദ്ധ നോമ്പേ സമാധാനത്തോടു വരിക … മാര്‍ച്ച്‌ രണ്ടിന് വലിയ നോമ്പ് തുടങ്ങുന്നു …വ്രത ശുദ്ധിയുടെയും പ്രാര്‍ത്ഥന ശീലുകളുടെയും ഉപവാസത്തിന്‍ന്‍റെയും പവിത്രമായ ദിനങ്ങളിലേക്ക് ക്രൈസ്തവ സമൂഹം പ്രവേശിച്ചിരിക്കുന്നു.
നോമ്പ് ആത്മാവിനെ പൂര്‍ണതയില്‍ എത്തിക്കുന്ന ദിവ്യ ഔഷധം ആണ് .ആത്മ ശരീര മനസുകളുടെ സംസ്കരണം ആണ് …തിന്മക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള അവസരം …സഭയില്‍ ദൈവത്തിനു നാം കൊടുക്കുന്ന ബഹുമാനം ആണ് …ഇരുട്ടിന്‍റെ ഉള്ളറകളില്‍ വെളിച്ചം സൃഷ്ട്ടിക്കുന്നു നോമ്പ് …ശരീരം ഭക്ഷണം വെടിയുന്നതിനോപ്പം ആത്മാവ് തിന്മകളെ വെടിയട്ടെ ….ഭക്ഷണ പാനീയം വെടിയുന്നത് മൂലം ഒരാള്‍ സല്‍കര്‍മ്മി ആയി മാറുന്നില്ല ..മനസിന്‍റെ വഴി തിരിച്ചു വിടല്‍ ആകണം നോമ്പ് …ചിന്തകളുടെ തിരിച്ചു വിടല്‍ ആകണം നോമ്പ് …നന്മയുടെ വിളംബരം ആകട്ടെ ഈ നോമ്പ് …നമ്മുടെ ഹൃദയത്തോട് നാം ചേര്‍ത്തു വച്ചിരിക്കുന്ന കൈപ്പുകളെ ….സഹോദരങ്ങളെ സ്നേഹിക്കാത്ത നമ്മുടെ മനസുകളെ ..മാതാപിതാക്കളെ സംരക്ഷിക്കാത്താ നമ്മുടെ മനസുകളെ ….സുഭക്ഷണത്തില്‍ പട്ടിണി ക്കാരെ കളിയാക്കുന്ന മനസ് ….കൂടപ്പിറപ്പിനെ കണ്ടില്ലന്നു നടിക്കുന്ന നമ്മുടെ മനോഭാവം….കഷ്ടപെടുന്നവനെ കളിയാക്കുന്ന ശൈലി….ഇതൊക്ക മാറാന്‍ ഉള്ള അവസരമായി ഈ നോമ്പ് നമുക്ക് ഇടയാക്കട്ടെ..പവപെട്ടവനോട് കരുണ കാണിക്കുക …..കരയുന്നവനെ ചേര്‍ത്തു പിടിക്കുക ..ഭക്ഷണം ഇല്ലാത്തവന് ഭക്ഷണം കൊടുക്കുക .വസ്ത്രം ഇല്ലാത്തവന് വസ്ത്രം നല്‍കുക …രോഗിയെ സഹായിക്കുക .അപമാനപെടുന്നവനെ ആശ്വസിപ്പിക്കുക …ആഡംബരജീവിതം അവസാനിപ്പിക്കട്ടെ …ആഘോഷങ്ങള്‍ പരിമിതപെടുത്തുക .സഹനത്തോട് നമ്മുടെ കര്‍ത്താവ് നേരിട്ട ഈ വലിയ പരീക്ഷണം നമുക്കും ഒരു വെല്ലുവിളി ആയി സ്വീകരിക്കാം …. സഹോദരങ്ങളെ നിങ്ങളുടെ വിളിയെ നോക്കുവിന്‍ .ലോകാഭിപ്രായ പ്രകാരം ജ്ഞാനികള്‍ ഏറെ ഇല്ല. ബലവാന്‍ മാര്‍ ഏറെ ഇല്ല .കുലിനന്മാരും ഏറെ ഇല്ല .ജ്ഞാനികളെ ലജ്ജിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായത് തിരഞ്ഞെടുത്തു.ബലമുള്ളതിനെ ലജ്ജിപ്പന്‍ ദൈവം ലോകത്തില്‍ ബലഹീനമായത് തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മ ആക്കുവാന്‍ ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടമയതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു .ദൈവ സന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാത് ഇരിക്കേണ്ടതിന് തന്നെ .നിങ്ങളോ അവനാല്‍ ക്രിസ്തു യേശുവില്‍ ഇരിക്കുന്നു .അവന്‍ നമുക്ക് ദൈവത്തില്‍ നിന്ന് ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പും അയി തീര്‍ന്നു . മഹനീയമായ ദൈവ സാന്നിധ്യം വെടിഞ്ഞു ഭൂമിയുടെ ആഴങ്ങളിലേക്ക് ഒരു ശിശുവിനെ പോലെ ഇറങ്ങി വന്ന ക്രിസ്തു ..യാതൊരു ഉടമ്പടിയും വൈക്കാത് എല്ലാ മനുഷ്യനെയും തന്നിലേക്ക് ചേര്‍ക്കുവാന്‍ കൊതിച്ചു . മരണത്തിന് കീഴടങ്ങാന്‍ വന്ന ദൈവ പുത്രന്‍ .അവന്‍ നമ്മെ എന്ത് മാത്രം സ്നേഹിച്ചു ..എന്ത് മാത്രം പകര്‍ന്നു തന്നു ..എത്ര മാത്രം കരുതി …അനുഭവിച്ച പങ്കപാടുകള്‍ ഓര്‍ക്കുമ്പോള്‍ ..അതിന്‍റെ തീവ്രമായ അവസ്ഥകള്‍ …മനസിനെ വല്ലാതെ ചിന്തിപ്പിക്കുന്നു .കാരണം അവന്‍ മഹാ പരിശുദ്ധന്‍ ആയിരുന്നു .ഉന്നതങ്ങളില്‍ വിശുദ്ധ ഗണങ്ങള്‍ അതി ഭയ ഭക്തിയോടെ പാടി പുകഴ്ത്തുന്നവനാണ് ഇവിടെ ഇങ്ങു താഴെ നീജന്മാരായ മനുഷ്യരുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയന്‍ ആയത് ..എന്തിനു വേണ്ടി .?.നമ്മോടുള്ള അടങ്ങാത്ത മനുഷ്യ സ്നേഹത്തിന്‍റെ ഒടുങ്ങാത്ത ബാക്കി പത്രം ആയിരുന്നു അവന്‍ ..ചിന്തിക്കുക…ക്രിസ്തുവിന്‍റെ സഹനം എനിക്ക് വേണ്ടിയോ ….ഇത് പോലെ ഒരു വെള്ളി ആഴ്ച …ആകാശത്തിനും ഭൂമിക്കും നടുവിലായി ലോകത്തിന്‍റെ രക്ഷക്ക് വേണ്ടി മരകുരിശില്‍..കിടന്നു നിലവിളിച്ചു പ്രാണന്‍ വിട്ട പൊന്നുതമ്പുരാന്‍റെ മനസ്‌ നാം തിരിച്ചറിയാത് പോകരുത് ..നമ്മുടെ തിരക്കുകളില്‍ അവന്‍ ഇല്ലാതായിരിക്കുന്നു..നമ്മുടെ ഓര്‍മയില്‍ …വളര്‍ച്ചയില്‍ …പ്രാര്‍ത്ഥനയില്‍ പോലും ..ഇന്ന് അവന്‍ നഷ്ടപ്പെട്ട് കഴിഞ്ഞു …ആ മഹാ പുരോഹിതന്‍ കാല്‍വരിയില്‍ അര്‍പ്പിച്ച ജീവന്‍റെ ബലി എനിക്കും നിങ്ങള്‍ക്കും നിത്യമായ ഒരു ജീവിതം നല്കാന്‍ വേണ്ടി ആണെന്ന് തിരിച്ചറിയുക,.കര്‍ത്താവിന്‍റെ കഷ്ടപാടുകളോടെ ചേര്‍ന്ന് നില്‍ക്കുക…..അത് വഴി നഷ്ട പെട്ട എല്ലാ ദൈവ സുക്രുതങ്ങളും തിരിച്ചു പിടിക്കുക . കാരുണ്യം കാല്‍വരി കേറിയ വലിയ ദിവസത്തെ പരിശുദ്ധ സഭ ആദരവോടു ഓര്‍ക്കുമ്പോള്‍ നമ്മുടെ വിശ്വാസവും ചിന്തകളും ദൈവ നീതിക്ക് അനുയോജ്യം ആണോ എന്ന് ചിന്തിക്കുക ..മരണവും ജീവനും തമ്മില്‍ വേര്‍പിഞ്ഞ മഹത്തായ ആ ദിവസത്തില്‍ എന്താണ് നാം ചിന്തികേണ്ടത് .ദൈവം നമ്മെ ഒരുപാട് സ്നേഹിച്ചിരുന്നു എന്നത് നിസ്തര്‍ക്ക വാസ്തവം .ക്രിസ്തു നമുക്ക് വേണ്ടി മരിച്ചു എന്നത് സ്നേഹ ചരിത്രം ….പരിശുദ്ധാത്മാവ് ഈ സ്നേഹ മരണത്തിനു വഴി തെളിച്ചു എന്നുള്ളത് യാഥാര്‍ത്ഥ്യം..മനുഷ്യന് നഷ്ടപെട്ടു എന്ന് കരുതിയ സ്നേഹം ..ജീവന്‍ …നന്മ ..സ്വര്‍ഗം ..ഇതെല്ലാം തിരികെ ലഭിച്ചു ….ക്രൂരമായ പീഡനത്തിലൂടെ ക്രിസ്തു മരണത്തെ പുഞ്ചിരിയോടെ കൂടി സ്വീകരിച്ചു …അതിശയങ്ങള്‍ കാണിച്ചു രക്ഷപെടാന്‍ കഴിയുന്നിടത്തെല്ലാം തല താഴ്ത്തി സഹനത്തെയും ക്ഷമയെയും കാണിച്ചു തന്നു.കിരാതമായ കുരിശു മരണം രക്ഷയുടെ മരണം ആക്കി മാറ്റി …തൂക്കിലേറ്റ പെടുന്നവന്‍റെ എല്ലാ മനോ വേദനയും തലേ രാത്രിയില്‍ അവന്‍ അനുഭവിച്ചു .പാപ മരണ കാസാ കുടിക്കുവാന്‍ താന്‍ തയ്യാറാണ് എന്ന് പറയുന്നതിനൊപ്പം മാനുഷീകമായ പിരി മുറുക്കത്താല്‍ ‘കഴിയുമെങ്കില്‍ പിതാവേ ഈ കാസാ നീക്കി തരണേ ‘എന്ന് പ്രാര്‍ത്ഥിക്കുന്നു .ഒരേ സമയം ദൈവവും ..അതേസമയം മനുഷ്യനും ആയിരുന്നു അദ്ദേഹം …കൊല കളത്തിലേക്ക് പോകുന്നതിനു തലേ രാത്രിയില്‍ യേശു തമ്പുരാന് ലോകത്തോട്… നമ്മോട് ..എന്താണ് പറയാന്‍ ഉണ്ടായിരുന്നത് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ..?.ഗതസമനായില്‍ ഒഴുകിയ വിയര്‍പ്പില്‍ നിന്ന് എന്തൊക്കെ ലോകത്തിലേക്ക് ഒലിച്ചിറങ്ങി .?.പരിശുദ നോമ്പ് സ്വര്‍ഗത്തിലെ മാലഖമാര്‍ക്ക് തുല്യമായി നമ്മെ എത്തിക്കും .തിന്മ തള്ളി നന്മ തിരെഞ്ഞെടുക്കുക ..പരിശുദ്ധ സഭക്ക് വേണ്ടി എല്ലാവരും ഈ നോമ്പില്‍ പ്രാര്‍ത്ഥിക്കുക

Comments

comments

Share This Post

Post Comment