സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഫാ. കെ.ഐ. വര്‍ഗ്ഗീസിനെ ആദരിച്ചു

പട്ന: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് മുന്‍ വികാരിയായിരുന്ന ഫാ. കെ.ഐ. വര്‍ഗ്ഗീസിനെ ആദരിച്ചു.
ഫെബ്രുവരി 23ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാ. കെ.ഐ. വര്‍ഗീസ് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ഷൈജു ഫിലിപ്പ് വര്‍ഗീസച്ചന്റെ പ്രവര്‍ത്തനങ്ങളെ സ്ളാഖിക്കുകയും സുവര്‍ണ്ണ ജൂബിലി ഫലകം നല്‍കുകയും ചെയ്തു.
എന്‍. റ്റി. തോമസ്, മര്‍ത്തമറിയം വനിതാ സമാജം ട്രഷറര്‍ മോളി വര്‍ഗീസ്, അന്നമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സുവര്‍ണ്ണ ജൂബിലി ജനറല്‍ കണ്‍വീനര്‍ ഷിബു സാമുവേല്‍, ഇടവക ട്രസ്റി എ.വി. അലക്സാണ്ടര്‍ എന്നിവര്‍ അച്ചനെ പൊന്നാട അണിയിച്ചു. തുടര്‍ന്ന് ഫാ. കെ.ഐ. വര്‍ഗീസ് മറുപടി പ്രസംഗം ടത്തി.
2006-2009 കാലയളവിലാണ് വര്‍ഗ്ഗീസച്ചന്‍ വികാരിയായി സേവനം അനുഷ്ഠിച്ചത്. സുവര്‍ണ്ണ ജൂബിലി ജനറല്‍ കണ്‍വീനര്‍ ഷിബു സാമുവേല്‍ കൃതജ്ഞത രേഖപ്പെടുത്തി.

Comments

comments

Share This Post

Post Comment