ദാസേട്ടന്‍ ചെസ്റ്റര്‍ഡേ ടുഡേ സംഗീത സന്ധ്യയുടെ ലോഞ്ചിംഗ് നടത്തി

ന്യുയോര്‍ക്ക്: വസന്തകാലത്തിന് ഇനി ഒരു മാസം. വസന്തോത്സവത്തിന്റെ വരവോടെയാണ് അമേരിക്കന്‍ മലയാളികളെ ആനന്ദവിഹാരത്തിലാറിടിക്കുവാന്‍ നാട്ടില്‍ നിന്ന് കലാകാരന്മാരുടെ സംഘമെത്തി തുടങ്ങുന്നത്. പത്തോളം ടീമാണ് ഇത്തവണ എത്തുന്നത്. ഇതിലേറ്റവും ശ്രദ്ധേയമായി മുന്‍ നിരയിലുളളത് പത്മഭൂഷണ്‍ ഡോ. കെ. ജെ. യേശുദാസ്,  വിജയ് യേശുദാസ്, ശ്വേതാ മോഹന്‍, രമ്യാ നമ്പീശന്‍ എന്നിവര്‍ ലൈവ് ഓര്‍ക്കസ്ട്രായുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന സംഗീത സ്വരസുധയാണ്. ന്യുയോര്‍ക്ക് മലയാളികള്‍ക്കായി മെയ് 11 ഞായറാഴ്ച കോള്‍സണ്‍ സെന്ററില്‍ നടക്കുന്ന പരിപാടിയുടെ കിക്കോഫ് മീറ്റിംഗ് ആര്‍ഭാടപൂര്‍വ്വം ജെറീക്കോയിലുളള കൊട്ടീലിയന്‍ ബാങ്ക്വറ്റ് ഹാളില്‍ വെച്ച് നടത്തപ്പെട്ടു. ശ്രീനാരായണ അസോസിയേഷന്‍, കേരള സമാജം, യൂണിവേഴ്സല്‍ മൂവിസ്, ഹെഡ്ജ് ബ്രോക്കറേജ് എന്റര്‍ടെയിന്റ്മെന്റ് ഡിവിഷന്‍ എന്നിവരുടെ സംയുക്ത സംരംഭമായാണ് ന്യുയോര്‍ക്കിലെ ഷോ ക്രമീകരിച്ചിരിക്കുന്നതെന്ന് ഹെഡ്ജ് സാരഥി ജേക്കബ് എബ്രഹാം (സജി) സ്വാഗതപ്രസംഗത്തില്‍  സൂചിപ്പിച്ചു. ഹെഡ്ജി ചാരിറ്റബിള്‍ ട്രസ്റ്റിയുടെ അഗതികള്‍ക്കും രോഗികള്‍ക്കും അത്താണിയാവുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രോഗ്രാമിന്റെ ലാഭവീതം അവര്‍ക്കും ലഭ്യമാക്കുന്നതാണെന്ന് സജി പറഞ്ഞു. വിന്‍സെന്റ് ജ്യുവലേഴ്സിന്റെ ബോബ് വര്‍ഗീസ്, കേരള സമാജം പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, മലയാളം ഐപിടിവി എന്നിവര്‍ ഗ്രാന്റ്  സ്പോണ്‍സര്‍മാരും പോള്‍ കറുകപ്പിളളില്‍ (ഫൊക്കാന മുന്‍ പ്രസിഡന്റ്), വര്‍ക്കി എബ്രഹാം (എറിക് ഷൂസ്), ബേബി ഊരാളില്‍ (ഫോമാ മുന്‍ പ്രസിഡന്റ്), ബാലചന്ദ്ര പണിക്കര്‍ (ഡയാനാ ഓട്ടോ ബോഡി), ഡോ. പ്രéീതാ കുരുവിള (ഡെന്റല്‍ ഓഫീസ്), തോമസ് മാത്യു (ഈസ്റ്റ് കോസ്റ്റ് മോര്‍ട്ഗേജ്), ഡോ. ദീപു, ഡോ. സതീഷ് (ബ്രൂക്ക് ഹേവന്‍ കാര്‍ഡിയോളജി) റോയി എണ്ണച്ചേരില്‍ (മലയാളി ചേംബര്‍ ഓഫ് കോമേഴ്സ്), തോമസ് (കൊട്ടീയന്‍ റെസ്റ്റോറന്റ്) ബിന്‍സി (ഏറ്റീ ആന്‍ഡ് റ്റീ) എന്നിവര്‍ സ്പോണ്‍സര്‍മാരുമായി പ്രോഗ്രാമിന് കൈത്താങ്ങായി വന്നിട്ടുമുണ്ടെന്ന്. അവരെ ആദരിക്കവെ സജി പറഞ്ഞു. മീഡിയ രംഗത്ത് നിന്ന് മലയാളം ഐപിടിവി (സുനില്‍ ട്രൈസ്റ്റാര്‍), എമര്‍ജിംഗ് കേരളാ, അക്ഷരം മാഗനിന്‍, അശ്വമേധം ഡോട്ട്.കോം, ജയ് ഹിന്ദ് വാര്‍ത്ത, മലയാളം പത്രം, ആഴ്ചവട്ടം, കെടിവി, യൂണിവേഴ്സല്‍ മൂവീസ് എന്നിവരും സ്പോണ്‍സര്‍മാരാണ്.
ദാസേട്ടന്‍ യെസ്റ്റര്‍ ഡേ ടുഡേ – ബോബി ചെമ്മണ്ണൂര്‍ മ്യൂസിക്കല്‍ ഈവനിംഗ് എന്ന ഈ പ്രോഗ്രാമിന്റെ നാഷണല്‍ സ്പോണ്‍സര്‍മാര്‍ ബോബി ചെമ്മണ്ണൂരും കേരളാ ഗാര്‍ഡന്‍സും (ജോണ്‍ ടൈറ്റസ്) ആണ്.
ന്യുയോര്‍ക്കിലെ പ്രോഗ്രാം നടത്തുന്ന ശ്രീനാരായണ അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പ്രസന്നന്‍ ഗംഗാധരന്റെ നേതൃത്വത്തില്‍ എ. വേണു ഗോപാലന്‍, ഗോവിനാഥ് പണിക്കര്‍, സുധന്‍ പാലയ്ക്കല്‍, രവീന്ദ്രന്‍ ഗംഗാധരന്‍, കെ. ജി. ഗംഗാധരന്‍, മണി എം. എസ്. സഹൃദയന്‍ കെ. ജി., സജീവ് ചേന്നാട്ട്, സന്തോഷ് ചെമ്പന്‍, കണ്ണന്‍ മുരളി, ജയചന്ദ്രന്‍ ആര്‍, ബാലചന്ദ്ര പണിക്കര്‍ എന്നിവരുള്‍പ്പെടെ അനേകര്‍ പങ്കെടുത്തു. കേരള സമാജത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഡോ. ജോസ് കാനാട്ടിന്റെ നേതൃത്വത്തില്‍ കുഞ്ഞ് മാലിയില്‍, വിനോദ് കെയാര്‍ക്കെ എന്നിവരുടെ സമാജംഗങ്ങളും പങ്കെടുത്തു.
യൂണിവേഴ്സല്‍ മൂവീസിന്റെ സൈഫി, ടോസിന്‍, ഹെഡ്ജ്  ബ്രോക്കറേജിന്റെ സണ്ണി, മോഹന്‍ എന്നിവരെ കൂടാതെ ഡോ. മധുപിളള, ലോംഗ് ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജീമോന്‍, എന്‍സിഎയുടെ സതീഷ്, മഹിമയുടെ ജയചന്ദ്രന്‍ തുടങ്ങി ഒട്ടനവധി പേര്‍ പരിപാടിയില്‍ പങ്കെടുത്ത് പിന്തുണ അറിയിക്കുകയും ആശംസകള്‍ നേരുകയുമുണ്ടായി. അനിയന്‍ മൂലയില്‍, പ്രദീപ്, ബെന്‍സി, ടിറ്റി, സജി, ബാജി, ഡോ. ഷാജി പൂവത്തൂര്‍, വിനോദ് സിപിഎ തുടങ്ങിയവരും പങ്കെടുത്തു.
ഇവന്റ് കാറ്റ്സിന്റെ പ്രവര്‍ത്തകരാണ് പ്രോഗ്രാമിന്റെ സാങ്കേതിക വശങ്ങള്‍ ക്രമീകരിച്ചത്. ശബരീനാഥ്, ശാലിനി രാജേന്ദ്രന്‍ എന്നിവര്‍ സംഗീത പരിപാടിക്ക് നേതൃത്വം നല്‍കി. ഡോ. മോഹന്‍, മുരളി, സുനില്‍ ട്രൈസ്റ്റാര്‍ എന്നിവരും ഗാനാലാപനം നടത്തി. ജോര്‍ജ് തുമ്പയില്‍ ആയിരുന്നു എംസി.

Comments

comments

Share This Post

Post Comment