ഓര്‍ത്തഡോക്‌സ്‌ സഭ ദാമ്പത്യമാര്‍ഗ്ഗ നിര്‍ദ്ദേശ പദ്ധതി ആരംഭിക്കുന്നു

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ മാനവശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന “അവര്‍ ഒന്നാകുന്നു” (ക്രിസ്‌തീയ ദാമ്പത്യ മാര്‍ഗ്ഗരേഖ എന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബോധവത്‌കരണ പദ്ധതിയുടെ സഭാതല സംഘാടകരുടെ യോഗം ദേവലോകം കാതോലിക്കേറ്റ്‌ അരമന ഹാളില്‍ നടന്നു.
പ്രസിഡന്റ്‌ ഡോ തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ ഡോ ഒ തോമസ്‌ വിഷയാവതരണം നടത്തി.
വിവാഹപൂര്‍വ്വ, വിവാഹനന്തര കൗണ്‍സിലിംഗിഌള്ള സിലബസും മാര്‍ഗ്ഗരേഖാ കൈപ്പുസ്‌തകവും തയ്യാകുന്നതിന്‌ സമിതിയെ നിയോഗിച്ചു പ്ലസ്‌വണ്‍ തലത്തിലും ഡിഗ്രി/പിജി തലങ്ങളിലും ലൈഫ്‌ സ്‌കില്‍സ്‌ ട്രയിനിഗും യുവജനങ്ങള്‍ക്ക്‌ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു ഫാ പി.എ.ഫിലിപ്പ്‌ നന്ദി പ്രകാശിപ്പിച്ചു

Comments

comments

Share This Post

Post Comment