സാക്ഷ്യമുള്ള ഇടയന്മാരാകണം വൈദികര്‍: പരിശുദ്ധ കാതോലിക്കാ ബാവാ

േകാട്ടയം: ആടുകളെ ആത്മീയ പുല്‍മാലിയില്‍ മേയിക്കുന്ന സാക്ഷ്യമുള്ള ഇടയന്മാരാകണം വൈദികര്‍ എന്ന്‌ പ. കാതോലിക്കാബാവാ പ്രസ്‌താവിച്ചു.
ഓര്‍ത്തേഡാക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ കഴിഞ്ഞ 40 വര്‍ഷക്കാലം ലൈബേ്രറിയനായി പ്രവര്‍ത്തിച്ച ഫാ. സി. സി. ചെറിയാന്‌ തന്റെ ഔദേ്യാഗിക ജീവിതത്തില്‍ നിന്ന്‌ വിരമിക്കുന്നതിേനാടനുബന്ധിച്ചും സെമിനാരിയില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കി  സഭാ സേവനത്തിനിറങ്ങുന്ന ശെമ്മാശ്ശന്മാരുടെ സമര്‍പ്പണശു്രശൂഷേയാടനുബന്ധിച്ച്‌ സെമിനാരി കുടുംബം നല്‍കിയ യാത്രയയപ്പു സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചുെകാണ്ട്‌ സംസാരിക്കുകയായിരുന്നു പ. കാതോലിക്കാബാവാ.
െസമിനാരിക്ക്‌ നിസ്‌തുലമായ സംഭാവനകള്‍ നല്‍കി സെമിനാരിയുടെ വളര്‍ച്ചയില്‍ അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഫാ. സി. സി. ചെറിയാന്‍ എന്ന്‌ മുഖ്യ പ്രഭാഷകനായ ഫാ. ഡോ. റ്റി. ജെ. ജോഷ്വ പ്രസ്‌താവിച്ചു. അഭിവന്ദ്യരായ സഖറിയാ മാര്‍ അന്തോനിയോസ്‌ മെത്രാേപ്പാലീത്ത, ഡോ. മാത്യൂസ്‌ മാര്‍ തീമോത്തിേയാസ്‌ മെത്രാേപ്പാലീത്ത, ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്‌, ഫാ. ഡോ. ജേക്കബ്‌ കുര്യന്‍, ഫാ. ഡോ. ഒ. തോമസ്‌, ഫാ. ഡോ. റെജി മാത്യു, ഡീ. സന്തോഷ്‌ ബാബു, പെ്രാഫ. ഡോ. വര്‍ഗ്ഗീസ്‌ മാത്യു, ജോര്‍ജ്ജ്‌ ഫിലിപ്പ്‌, സ്റ്റാന്‍ലി ഡേവിഡ്‌ ജെയിംസ്‌, സാജന്‍ പ്രസാദ്‌  എന്നിവര്‍ സംസാരിച്ചു.
്രപസ്‌തുത സമ്മേളനത്തിന്‌ ഡോ. നൈനാന്‍ കെ. ജോര്‍ജ്ജ്‌ സ്വാഗതവും ഫാ. മാത്യൂസ്‌ ജോണ്‍ മനയില്‍ കൃതജ്ഞതയും രേഖെപ്പടുത്തി.

Comments

comments

Share This Post

Post Comment