പുതിയകാവ് കത്തീഡ്രല്‍ സഹസ്രാബ്ദോത്തര സപ്തതി 8 മുതല്‍

മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സഹസ്രാബ്ദോത്തര സപ്തതിയും (1070 വര്‍ഷം), കത്തീഡ്രല്‍ പ്രഖ്യാപന രജത ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം മാര്ച്ച് 8ന് നടക്കും.
8ന് രാവിലെ ഏഴിനു ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന, മൂന്നിനു പുളിമൂട് സെന്റ് പോള്‍സ് ചാപ്പലില്‍നിന്നു കത്തീഡ്രലിലെ 12 കരകളുടെ നേതൃത്വത്തില്‍ ഘോഷയാത്ര.
4.30നു സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.  ഭവന നിര്‍മാണ പദ്ധതി മന്ത്രി രമേശ് ചെന്നിത്തലയും ജീവകാരുണ്യ പ്രവര്‍ത്തനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും ഉദ്ഘാടനം ചെയ്യും.
കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ സുവനീര്‍ പ്രകാശനം നടത്തും. സി.കെ. പത്മനാഭന്‍ വൈബ് സൈറ്റ് ഉദ്ഘാടനം ചെയ്യും. ചരിത്ര മ്യൂസിയം ആര്‍. രാജേഷ് എംഎല്‍എയും പാലിയേറ്റീവ് സെന്റര്‍ നഗരസഭ അധ്യക്ഷന്‍ കെ.ആര്‍. മുരളീധരനും ഉദ്ഘാടനം ചെയ്യും.

Comments

comments

Share This Post

Post Comment