കുറുഞ്ഞി പള്ളി: ഓര്‍ത്തേഡാക്‌സ്‌ സഭയ്‌ക്ക്‌ അനുകൂലമായ വിധി

മലങ്കര ഓര്‍ത്തേഡാക്‌സ്‌ സഭയുടെ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിലെ കുറുഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ്‌ സെന്റ്‌ പോള്‍സ്‌ പള്ളി 1934െല ഭരണഘടന പ്രകാരം തിരെഞ്ഞടുക്കെപ്പട്ട ഭരണസമിതിയ്‌ക്ക്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഭരണം കൈമാറണെമന്ന്‌ സുപ്രീം കോടതി വിധി.
എറണാകുളം ഹൈക്കോടതിയുടെ ഉത്തരവ്‌ ചോദ്യംെചയ്‌ത യാക്കോബായ വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എസ്‌.എല്‍.പി.യാണ്‌ സുപ്രീം കോടതി നിഷ്‌കരുണം തള്ളി ഓര്‍ത്തേഡാക്‌സ്‌ സഭയ്‌ക്ക്‌ അനുകൂലമായി വിധിച്ചത്‌. ഓര്‍ത്തേഡാക്‌സ്‌ സഭയ്‌ക്കുേവണ്ടി അഡ്വ. സദ്രുള്‍ അനാം, അഡ്വ. എസ്‌. ശ്രീകുമാര്‍ എന്നിവര്‍ ഹാജരായി. ഇത്‌ മൂന്നാം തവണയാണ്‌ യാക്കോബായ വിഭാഗത്തിന്റെ റിവ്യു ഹര്‍ജി കോടതി തള്ളുന്നത്‌.

Comments

comments

Share This Post

Post Comment