പുതിയകാവ്‌ കത്തീഡ്രല്‍ സഹസ്രാബ്‌ദോത്തര സപ്‌തതി ആഘോഷം തുടങ്ങി

മാവേലിക്കര: പുതിയകാവ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തേഡാക്‌സ്‌ കത്തീഡ്രല്‍ സഹസ്രാബ്‌ദോത്തര സപ്‌തതി ആഘോഷിച്ചു. പരിശുദ്ധ ബസേലിേയാസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ ആഘോഷ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു.  Photo Gallery
പഴയതു പഴഞ്ചനെന്നു അധിേക്ഷപിച്ചു വലിച്ചെറിയുന്ന പ്രവണത പുതുതലമുറയില്‍ വര്‍ധിച്ചുവരികയാണെന്നും പഴമയിലെ നന്മ തിരിച്ചറിയുമ്പോഴാണ്‌ മികച്ച സമൂഹം ഉണ്ടാകുന്നതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അഭിപ്രായപ്പട്ടു. വിദേശികളുടെ ഇന്ത്യയിലേക്കുള്ള വരവ്‌ പൗരാണിക ക്രൈസ്‌തവ വിശ്വാസങ്ങള്‍ തകര്‍ത്തുവെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു. ഭവനദാന പദ്ധതിയുടെ ഉദ്‌ഘാടനവും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിച്ചു. മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ജോ ഷ്വാ മാര്‍ നിക്കോദിമോസ്‌ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.
കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ ചികിത്സാ സഹായ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. ഓര്‍ത്തഡോക്‌സ്‌ സഭ അനാഥമല്ല, സഭ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടാകും, ജീവിതത്തിന്റെ വിവിധ തുറകളില്‍ ഓര്‍ത്തഡോക്‌സ്‌ സഭ നല്‍കിയ സംഭാവന ആര്‍ക്കും അവഗണിക്കാനാവില്ല, അങ്ങനെ അവഗണിക്കുന്നവര്‍ക്കു പിന്നീട്‌ ദുഃഖിക്കേണ്ടിവരുമെന്നും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ പറഞ്ഞു.
സുവനീര്‍ പ്രകാശനം യു.കെ. യൂേറാപ്പ്‌ ആ്രഫിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്തായും വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കോ. പത്മനാഭനും നിര്‍വഹിച്ചു. ചരിത്ര മ്യൂസിയം മാവേലിക്കര എം.എല്‍.എ. ആര്‍. രാജേഷും, പാലിയേറ്റീവ്‌ സെന്റര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. മുരളീധരനും ഉദ്‌ഘാടനം ചെയ്‌തു.
ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാേനാന്‍ മാര്‍ ദിമെത്രിയോസ്‌ മെത്രാപ്പോലീത്താ ഇടവക അംഗങ്ങളായ വൈദീകരെ ആദരിച്ചു. ഫാ. ജേക്കബ്‌ ജോണ്‍ കല്ലട, ഫാ. മത്തായി വിളനിലം, കത്തീഡ്രല്‍ വികാരി ഫാ. ഡി. ഗീവര്‍ഗീസ്‌, സൈമണ്‍ വര്‍ഗീസ്‌ കൊമ്പേശ്ശരി, ടി. തമ്പാന്‍, കോശി തുണ്ടുപറമ്പില്‍, മാത്യു വൈദ്യന്‍ കോര്‍ എപ്പിസ്‌കോപ്പാ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്‌ മുന്നോടിയായി കത്തീഡ്രലിലെ 12 കരകളുടെ നേതൃത്വത്തില്‍ ഘോഷയാത്ര നടന്നു.

Comments

comments

Share This Post

Post Comment