സഹസ്രാബ്ദോത്തര സപ്തതി ഘോഷയാത്ര വര്‍ണാഭമായി

മാവേലിക്കര: പടിയോലയുടെ ചരിത്രമുറങ്ങുന്ന മാവേലിക്കരയുടെ മണ്ണിലൂടെ 1070 വര്‍ഷം പഴക്കമുള്ള പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ വിശ്വാസ സമൂഹം ഒരുക്കിയ റാലി വര്‍ണാഭമായി. പള്ളിയുടെ സഹസ്രാബ്ദോത്തര സപ്തതി, കത്തീഡ്രല്‍ പ്രഖ്യാപന രജത ജൂബിലി എന്നിവയുടെ ഭാഗമായാണു 12 കരകളില്‍നിന്നുള്ള വിശ്വാസികള്‍ ക്രൈസ്തവ സന്ദേശം വിളിച്ചോതുന്ന റാലി നടത്തിയത്.  Photo Gallery
ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിന്റെ കബറിടം സ്ഥിതി ചെയ്യുന്ന പുളിമൂട് സെന്റ് പോള്‍സ് സുവിശേഷാലയത്തില്‍നിന്ന് ആരംഭിച്ച റാലിയില്‍ വഴുവാടി, തഴക്കര, പുതിയകാവ്, നടയ്ക്കാവ്, പുളിമൂട്, മറ്റം, കൊച്ചിക്കല്‍, മുള്ളിക്കുളങ്ങര, കൊറ്റാര്‍കാവ്, കല്ലുമല, കല്ലുമല സൌത്ത്, ചെറുകോല്‍-പ്രായിക്കര എന്നിവിടങ്ങളില്‍നിന്നുള്ള പതിനായിരങ്ങളാണ് അണി നിരന്നത്.
നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ചാരുതയേകിയ ഘോഷയാത്രയില്‍ ഒാര്‍ത്തഡോക്സ് സഭയിലെ അനവധി വൈദികരും പങ്കെടുത്തു. ഇടവക മാനേജിങ് കമ്മിറ്റി, ആഘോഷ കമ്മിറ്റി അംഗങ്ങള്‍, കരകളുടെ ഭാരവാഹികള്‍, ആത്മീയ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ റാലിക്കു നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment