മാര്‍ അപ്രേം ആഗോള സഭയുടെ മഹാഗുരു: മാര്‍ തിമോത്തിയോസ്

തോട്ടയ്ക്കാട്: സുറിയാനി സഭകളുടെ പ്രാര്‍ഥനക്രമങ്ങള്‍ രചിച്ച മാര്‍ അപ്രേം ആഗോള സഭയുടെ മഹാഗുരുവായിരുന്നു എന്ന് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്.
തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിയില്‍ പരിശുദ്ധ മാര്‍ അപ്രേമിന്റെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് മാര്‍ അപ്രേമിന്റെ ചരിത്ര പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാ. വി.എം. ഏബ്രഹാം വാഴക്കല്‍, ഫാ. പോള്‍ ഏബ്രഹാം, ഫാ. സഖറിയാ പള്ളിക്കപറമ്പില്‍, ഫാ. കുറിയാക്കോസ് ഈപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കുര്‍ബാനയോടെ ആരംഭിച്ച തിരുകര്‍മ്മങ്ങള്‍ ഉച്ചയ്ക്ക് വെച്ചൂട്ടോടെ സമാപിച്ചു. മുത്തുക്കുടകളും, കൊടികളും സ്വര്‍ണം, വെള്ളി കുരിശുകളുമായി നടന്ന പ്രദക്ഷിണവും ഭക്തി സാന്ദ്രമായിരുന്നു.

Comments

comments

Share This Post

Post Comment