കുടുംബവും സമൂഹവും വാര്‍ത്തെടുക്കുന്നതില്‍ അമ്മമാര്‍ക്കുള്ള പങ്ക് നിസ്തുലം

പുത്തൂര്‍: ശ്രേഷ്ഠമായ കുടുംബവും അതുവഴി മാതൃകാ സമൂഹവും വാര്‍ത്തെടുക്കുന്നതില്‍ അമ്മമാര്‍ക്കുള്ള പങ്ക് നിസ്തുലമാണെന്നു കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ.
അഖില മലങ്കര മര്‍ത്തമറിയം സമാജം കൊല്ലം ഭദ്രാസന വനിതാദിനാഘോഷം കാരിക്കല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്താ.
അഖില മലങ്കര മര്‍ത്തമറിയം സമാജം ജനറല്‍ സെക്രട്ടറി പ്രൊഫ. മേരി മാത്യു ക്ളാസ് നയിച്ചു. യുവജനക്ഷേമ ബോര്‍ഡംഗം ഷോണ്‍ ജോര്‍ജ്ജ് വനിതാദിന സന്ദേശം നല്‍കി. ഇടവക സഹവികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്ജ്, മര്‍ത്തമറിയം സമാജം കൊല്ലം ഭദ്രാസന വൈസ് പ്രസിഡന്റ് സി.ജോണ്‍ പണിക്കര്‍ കോര്‍-എപ്പിസ്കോപ്പാ, ഭദ്രാസന സെക്രട്ടറി ഫാ. എം.എം. വൈദ്യന്‍, ഇടവക വികാരി ഫാ. ഫിലിപ്പ്, അഖില മലങ്കര യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. മാത്യൂസ് ടി. ജോണ്‍, വനിതാ സമാജം ജോയിന്റ് സെക്രട്ടറി സജി ജോണ്‍, മര്‍ത്തമറിയം ഭദ്രാസന സെക്രട്ടറി റീനാ കോശി, യൂണിറ്റ് സെക്രട്ടറി കുഞ്ഞുമോള്‍ തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment