ഓര്‍ത്തഡോക്സ് യുവജനവിഭാഗം കടുത്ത നിലപാടിലേക്ക്

വിവിധ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരും അവഗണിക്കുന്ന നിലപാടില്‍ ഓര്‍ത്തഡോക്സ് യുവജനങ്ങള്‍ നിലപാട് കടുപ്പിക്കുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ എടുത്ത നിലപാടുകള്‍ സഭാ നേതൃത്വത്തിന്റെ അനുമതിയോടെ പരസ്യമാക്കാാണ് തിരുമാനം.
സര്‍ക്കാരിന്റെ ബോര്‍ഡ്, കമ്മീഷന്‍, കോര്‍പ്പറേഷന്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നും സംസ്ഥാന മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫിലും ഓര്‍ത്തഡോക്സ് യുവജനങ്ങളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുന്നതായി യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. സഭാ നേതൃത്വത്തിലും ഈ പ്രതിഷേധം ശക്തമാണ്.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായിരുന്ന സി.എം. സ്റീഫനുശേഷം 35 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു ലോകസഭാംഗം ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും ഉണ്ടായിട്ടില്ല. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ അവസാനഘട്ടം വരെ ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ പരിഗണിച്ചു എങ്കിലും അവസാന നിമിഷം ചിത്രം മാറിമറഞ്ഞു.
അടുത്തകാലത്തായി ബി.ജെ.പി.യുമായി ബന്ധം പുലര്‍ത്തുന്ന ഓര്‍ത്തഡോക്സ് സഭ പക്ഷേ, ഔദ്യോഗിക രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസ് ഭാരവാഹിത്വങ്ങളും, പ്രാഥമിക അംഗത്വവും രാജിവച്ചേക്കുമെന്നാണ് സൂച.
സ്വന്തം സ്ഥാാര്‍ത്ഥികളെ മത്സരിപ്പിക്കാനും ഓര്‍ത്തഡോക്സ് വിശ്വാസികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാനും തീരുമാനമായി. കേരളത്തിലെ വിവിധ ഭദ്രാസനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ സംസാരിച്ചു.
എറണാകുളം ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ രാഷ്ട്രീയ നിലപാട് പരസ്യമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടു. പക്ഷേ, അന്തിമ തീരുമാനം സഭാ നേതൃത്വത്തിന്റെ അനുമതിയോടെ ഉണ്ടാവൂ. തുടര്‍ ചര്‍ച്ചകള്‍ക്കായി ഓര്‍ത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. എം.വൈ. വര്‍ഗീസുകുട്ടി (മാമലശേരി), ജോമോന്‍ കെ.ജെ. (പാമ്പാക്കുട), എബി വര്‍ഗീസ് (നിരണം), പി.സി. ജെയിംസ് (കോട്ടയം) എന്നിവരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

Comments

comments

Share This Post

Post Comment