തിരഞ്ഞെടുപ്പ് കാലത്തെ അരമന സന്ദര്‍ശനങ്ങള്‍ക്കെതിരെ ഇടയലേഖം

തിരഞ്ഞെടുപ്പ് കാലത്ത് മാത്രമുള്ള സ്ഥാനാര്‍ത്ഥികളുടെ സന്ദര്‍ശനങ്ങളും സ്നേഹപ്രകടനവും തിരസ്കരിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ ഇടയലേഖം.
തിരഞ്ഞെടുപ്പുകാലം അനിവാര്യമായ ചില ഓര്‍മ്മപ്പെടുത്തലുകളുടെ കാലമാണ്. ആരുടെയും വോട്ടുകുത്തി യന്ത്രമാകാന്‍ തങ്ങള്‍ ഇല്ലെന്ന് പ്രഖ്യാപിക്കുവാന്‍ തയ്യാറാകണം.  തിരഞ്ഞെടുപ്പുകാലം ആകുമ്പോള്‍ മാത്രം സജീവമാകുന്ന വികസന ചര്‍ച്ചകളാണ് കേരളത്തിന്റെ പ്രധാന ശാപം. ഞാന്‍ ശരിയല്ലെങ്കില്‍ നീയും ശരിയല്ല എന്ന് തെളിയിക്കുന്ന തിരക്കിലാണ് ഇവിടുത്തെ ജനപ്രതിനിധികള്‍. എന്നാല്‍, ഈ നാടിന് എന്ത് ശരിയും ഗതിയും ഉണ്ടായി എന്നത് ചര്‍ച്ചകള്‍ക്കുപോലും ഇവിടെ വിധേയമാകുന്നില്ല.
രാഷ്ട്രീയ തത്വശാസ്ത്രങ്ങളിലെ വിശ്വാസം പൌരന് പലപ്പോഴും ബാധ്യതയായി മാറുന്നു. ഗ്രൂപ്പ്, സാമുദായിക, സാമ്പത്തിക, മറ്റ് ഇതര താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികളെ മനസ്സാക്ഷി പണയംവെച്ച് ഏറ്റെടുക്കേണ്ട ബാധ്യതയിലാണ് വോട്ടര്‍ എന്ന പൌരന്‍.
തിരഞ്ഞെടുപ്പുകാലം വികസനത്തിനായുള്ള വിട്ടുവീഴ്ചയില്ലാത്ത സംവാദങ്ങളുടെ കാലമായി മാറണമെന്ന് ആവശ്യപ്പെട്ടാണ് ഇടയലേഖം അവസാനിക്കുന്നത്.

Comments

comments

Share This Post

Post Comment