വിദ്യാര്‍ത്ഥി സമൂഹം ആത്മീയ മൂല്യമുള്ളവരായി വളരണം

പാലാ: സഭയും സമൂഹവും നന്മകളാല്‍ നിറയണമെങ്കില്‍ വിദ്യാര്‍ത്ഥിസമൂഹം ആത്മീയ മൂല്യങ്ങള്‍ സ്വാംശീകരിച്ച് വളരണമെന്ന്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
പാലാ സെന്റ് മേരീസ് ഇടവക സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പരി. കാതോലി    ക്കാ ബാവാ.
പാലായിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ വന്നു താമസിക്കുന്ന എല്ലാ സഭാംഗങ്ങളായ വിദ്യാര്‍ത്ഥികളും പാലാ സെന്റ് മേരീസ് ഇടവകയില്‍ ആരാധനയില്‍ സംബന്ധിക്കുവാന്‍ ശ്രമിക്കണമെന്നും അവിടിനിന്നും ലഭിക്കുന്ന ആത്മീയ പരിശീലനത്തെ പ്രയോജനപ്പെടുത്തണമെന്നും പരി. കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
സ്വീകരണ സമ്മേളനം പാലാ ബ്രില്യന്‍സ് കോളജ് ഡയറക്ടര്‍ സ്റീഫന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. അലക്സ് ജോണ്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment