മലങ്കര ഓര്‍ത്തഡോക്സ് സഭ കാതോലിക്കാദിനം ഏപ്രില്‍ 6ന്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ കാതോലിക്കാദിനവും ഭരണഘടനയുടെ 80-ാം വാര്‍ഷികവും പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമസുവര്‍ണ്ണ ജൂബിലിയും അഖില മലങ്കര അടിസ്ഥാനത്തില്‍ ഏപ്രില്‍ 6ന് കുറിച്ചി സെന്റ് മേരീസ് ആന്റ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചെറിയപള്ളിയില്‍ നടത്തും.
അന്നേദിവസം മൂന്നുമണിക്ക് ചേരുന്ന സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ ഷീലാ ദീക്ഷിത്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സി.എസ്.ഐ. ഡപ്യൂട്ടി മോഡറേറ്റര്‍ തോമസ് കെ.ഉമ്മന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഫാ.ഡോ. ടി.ജെ. ജോഷ്വാ രക്ഷാധികാരിയായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു.

Comments

comments

Share This Post

Post Comment