(മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസ്സേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവാതിരുമേനിയുടെ ചരമ സുവര്‍ണ്ണ ജൂബിലിയില്‍ 50 വര്‍ഷം (1964 ജനുവരി 2). പരിശുദ്ധ ബാവാതിരുമേനിയുടെ മാതൃ ഇടവകയായ കുറിച്ചി വലിയ പള്ളിയില്‍ വച്ചു ഫെബ്രുവരി 16, 2014നു നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ അവതരിപ്പിച്ചത്).
അസ്തഗിരി ശ്രംഗമതിലാദിത്യ ദേവന്റെ
ദീപ്തിയില്‍ ക്ഷിതീതലം വിളങ്ങിയാവേളയില്
അക്ഷയഭാസ്സിയന്നോരജപാലശ്രേഷ്ഠും
മൃത്യുവിന് നിഷ്ഠുരമാം കൈകളിലമര്ന്നല്ലോ!
അന്‍പതു നിദാഘങ്ങള് കടന്നിട്ടു മാദിനം
തപ്തവീചിയായെന്നുള്ളിലിന്നും വിലയിപ്പൂ
നീതിമാന്മാര്ക്കുള്ളൊരാ നിര്‍മ്മല വെള്ളിയാഴ്ച
ഭൂതലം ബാവാതിരുമേനിയും വെടിഞ്ഞല്ലോ!
താപമെന്നുള്ത്തട്ടാകെ നീറ്റുന്നാ സ്മരണയില്‍
വേപഥുവിന്നുമെന്റെ കൈകളെ തളര്‍ത്തുന്നു
എന്താണു കരണീയം? ഏവരുമിതേമട്ടില്
പന്തയം വയ്ക്കവേണ്ട, പോകയേ തരമുള്ളു!
ഭക്തിയിന്‍ ജ്യോതിസ്സായി മുക്തിയിന് സ്രോതസ്സായി
ശക്തിയിന്‍ ദുര്‍ഗ്ഗമായി വാണൊരു മഹാമു!
തൊണ്ണൂറു സംവത്സരം മണ്ണിനെ വിണ്ണാക്കുവാന്‍
കണ്ണുീര്‍ ചൊരിഞ്ഞൊരാ കാരുണ്യ വാരാനിധേ!
കണ്ണുനീര് മുത്തല്ലാതെ കാഴ്ചയായില്ലൊന്നുമേ,
വിണ്ണിലെ താരകമായ് മാറിയ ദേവാത്മജാ!
ബാലാര്ക്കപ്രഭ വെല്ലും പാലൊളിത്തൂവദനം
വാര്തിങ്കള്പ്രഭ നാണിച്ചൊളിക്കും മമ്പഹാസം
ആരാദ്ധ്യമാം തേനൊളി വിതറും മന്ദ്രനാദം
വെള്ളിലാവിനെ വെല്ലും വെള്ളിനൂല് താടിമീശ
സന്തതം മുഴങ്ങിയൊരിടിനാദസ്വനവും
ഗാംഭീര്യമോളം തല്ലും അഭൌമ മുഖശ്രീയും,
അന്തിച്ചുവപ്പിന്നരുണാഭയാര്ന്നുടയാട
കാന്തിചിന്തും ദീപ്തമാം സ്വര്ണ്ണാഭയിന് മേലാട
എന്തും സ്വര്ണ്ണാംശദണ്ഡും സ്ളീബയും കരദ്വമ്പേ
സന്തതം സംപൂജ്യനാം ആ യതീശ്വര ശ്രേഷ്ഠന്!
ചെങ്കോലും കിരീടവും പട്ടുപധാനങ്ങളും
തങ്കവിഷ്ടരങ്ങളും തങ്കുമാ ദിവ്യരൂപം
പങ്കമറ്റൊരുരുദേവജ്യോതിസ്സായ് ഞങ്ങള്‍ക്കെന്നും
സങ്കേതം നല്കാനായീ വിണ്‍വീഥിയില്‍ തെളിയൂ!
എണ്‍പത്തിയാറാം കാതോലിക്കാ മാര്‍ ബസ്സേലിയോസ്
ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍, മലങ്കരേല്‍ ത്രിതീയനാം
സംപൂജ്യസ്മരണാര്ഹന് മാര്‍ത്തോമ്മാ പിന്‍ഗാമി
സന്തതം ലസിക്കുകേ വ്യഥിതര്‍ക്കാശ്വാസമായ് !
സൌവ്വര്‍ണ്ണ ജൂബിലീസ്മരണാര്ഹനാമങ്ങേയ്ക്കായ്
സംസ്താവമര്ത്ഥിപ്പെങ്ങള് ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ചാലും!
നമസ്തേ, മാമുനീമ്പ്ര ധനനാം മഹാത്മാവേ!
നമസ്തേ, സാത്വികാഗ്രിമനാകും ദിവ്യാത്മാവേ!
എന്നാളും ഞങ്ങള്ക്കങ്ങുന്നാശ്വാസദീപമാക!
എന്നാളും ഞങ്ങള്‍ക്കായി താതനോടര്ത്ഥിക്കണേ!