പരി. ഇഗ്നാത്തിയോസ് സഖാ പ്രഥമന്റെ ദേഹവിയോഗത്തില്‍ അനുശോചിച്ചു

കഴിഞ്ഞ 34 വര്‍ഷക്കാലം അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസും, സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനുമായ മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തില്‍ പ്രാര്‍ത്ഥനാപൂര്‍ണമായ അനുശോചനം അറിയിക്കുന്നതായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത്-വെസ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ ഭദ്രാസനത്തിലെ വൈദീകര്‍ക്കയച്ച സന്ദേശത്തില്‍ അറിയിച്ചു.
വേള്‍ഡ് ക്രിസ്ത്യന്‍ കൌണ്‍സിലിന്റെ പ്രസിഡന്റായും ആ പിതാവ് ശുശ്രൂഷ അനുഷ്ഠിച്ചിട്ടുണ്ട്. വാങ്ങിപ്പോയ പിതാവിന്റെ ആത്മാവ് ദൈവസന്നിദ്ധിയില്‍ സകല വിശുദ്ധന്മാരുടെയും ശുദ്ധിമതിമാരുടെയും സംഘത്തില്‍ ചേരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു
ഡല്‍ഹി: അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസായി സുദീര്‍ഘമായി സുറിയാനി ഓര്‍ത്തഡോക്സ് സഭയെ നയിച്ച മോറോന്‍ മാര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തില്‍ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാാന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ അനുശോചനം അറിയിച്ചു.
വേള്‍ഡ് ക്രിസ്ത്യന്‍ കൌണ്‍സിലിന്റെ പ്രസിഡന്റായി മികച്ച സേവനം നടത്തിയ പിതാവായിരുന്നു. സഭയിലെ സമാധാനത്തിനായി തന്റേതായ സംഭാവനകള്‍ നല്‍കിയ പിതാവിന്റെ വേര്‍പാട് ആഗോള ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടമാണ് എന്നും അനുസ്മരിച്ചു.

Comments

comments

Share This Post

Post Comment