സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസിന്റെ കബറടക്ക ശുശ്രൂഷ 28ന് ദമാസ്കസില്‍

സഖാ ഒന്നാമന്‍ പാത്രിയര്‍ക്കീസ് ഓര്‍മ്മയായി. പരിശുദ്ധ പാത്രിയര്‍ക്കീസിന്റെ ശ്ളൈഹിക സിംഹാസനത്തില്‍ പിന്തുടര്‍ച്ചക്കാരായി മൂന്ന് പതിറ്റാണ്ടിലേറെ സഭയെ നയിച്ച സഖാ ഒന്നാമന്റെ ദേഹവിയോഗം ആകമാന സുറിയാനി സഭയ്ക്ക് തീരാനഷ്ടം. ഇത് ദൈവനിശ്ചയമെങ്കില്‍ പള്ളിമണികള്‍ വിളിച്ചറിയിച്ച ആ ദുഃഖസത്യം ഉള്‍ക്കൊള്ളാനാകാതെ വിശ്വാസഹൃദയങ്ങള്‍ തേങ്ങി.
പാത്രിയര്‍ക്കീസ് ബാവ കാലംചെയ്ത വാര്‍ത്തയറിഞ്ഞ് വിശ്വാസികള്‍ വെള്ളിയാഴ്ച വൈകിട്ടുതന്നെ പള്ളികളിലെത്തി. തുടര്‍ന്ന് പ്രത്യേക ധൂപപ്രാര്‍ത്ഥന നടത്തി. ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ സഖാ പ്രഥനമുവേണ്ടി ശുശ്രൂഷയും ധൂപപ്രാര്‍ത്ഥനയും നടത്തി. ദമാസ്കസിലെ പാത്രിയര്‍ക്ക ആസ്ഥാനത്തുള്ള സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ 28-ാം തീയതി വെള്ളിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കുശേഷം (ദമാസ്കസില്‍ രാവിലെ 11 മണി) കബറടക്ക ശുശ്രൂഷ നടക്കും. ജര്‍മിയിലെ യാക്കോബ് ദയറ അരമനയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൌതീകശരീരം ചൊവ്വാഴ്ച ബെയ്റൂട്ടിലെത്തും. അവിടെ മോര്‍ എഫ്രേം പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വ്യാഴാഴ്ച ബെയ്റൂട്ടിലെ സിറിയന്‍ കത്തീഡ്രലില്‍ നടക്കുന്ന അനുശോചന സമ്മേളനത്തില്‍ രാഷ്ട്രീയ നേതാക്കളും എക്യുമെനിക്കല്‍ രംഗത്തെ ആഗോള നേതാക്കളും അന്തിമോപചാരം അര്‍പ്പിക്കും. ഉച്ചയോടെ റോഡുമാര്‍ഗ്ഗം സിറിയയിലേക്ക് പുറപ്പെട്ട് രാത്രി ദമാസ്കസിലെ പാത്രിയര്‍ക്ക ആസ്ഥാനത്തുള്ള സെന്റ് ജോര്‍ജ്ജ് പാത്രിയാര്‍ക്കല്‍ കത്തീഡ്രലിലെത്തിക്കും. വെള്ളിയാഴ്ച സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ കബറടക്കം.

Comments

comments

Share This Post

Post Comment