കണ്‍വന്‍ഷനും ധ്യാനയോഗവും മാര്‍ച്ച് 23 മുതല്‍

കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനും ധ്യാനയോഗവും നടത്തപ്പെടുന്നു.
പരിശുദ്ധ വലിയനോമ്പിനോട് അനുബന്ധിച്ച് മാര്‍ച്ച് 23, 24, 26 തീയതികളില്‍ വൈകിട്ട് 7 മുതല്‍ അബ്ബാസിയ അല്‍ഫോണ്‍സാ ഹളില്‍വെച്ച് കണ്‍വന്‍ഷനും 27ന് വൈകിട്ട് 7 മുതല്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍വെച്ച് ധ്യാനയോഗവും നടക്കും.
കണ്‍വന്‍ഷനും ധ്യാനയോഗത്തിനും മലങ്കര സഭയുടെ തിരുവനന്തപുരം ഭദ്രാസന ബാലസമാജം വൈസ് പ്രസിഡന്റും, ജയില്‍ മിനിസ്ട്രി മെമ്പറും, ഇളമാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരിയും, പ്രമുഖ സുവിശേഷകനുമായ ഫാ. വര്‍ഗീസ് ടി. വര്‍ഗീസ് അഞ്ചല്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment