കൊളോണ്‍-ബോണ്‍ ഇടവകയുടെ 2014ലെ ഹാശാ ശുശ്രൂഷകള്‍

കൊളോണ്‍: ജര്‍മനിയിലെ മലങ്കര ഓര്‍ത്തഡോക്സ് സഭ കൊളോണ്‍-ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധവാരം ഓശാന മുതല്‍ ഉയിര്‍പ്പുവരെയുള്ള ആരാധനകള്‍ (2014 ഏപ്രില്‍ 13 മുതല്‍ 19 വരെ) കൊളോണിലെ സെന്റ് അഗസ്റിനര്‍ ആശുപത്രി ദേവാലയത്തിലും, ബോണിലെ പിത്രൂസ് ആശുപത്രി കപ്പേളയിലും വച്ച് ഭക്തിപൂര്‍വ്വം ആചരിക്കുന്നു. ആരാധനകള്‍ക്ക് ജര്‍മന്‍ ഇടവകയുടെ ചുമതല വഹിക്കുന്ന വികാരി ഫാ. ലൈജു മാത്യു നേതൃത്വം നല്‍കും.
ഏപ്രില്‍ 13ന് രാവിലെ 10 മണി മുതല്‍ കോളോണിലെ സെന്റ് അഗസ്റിനര്‍ ആശുപത്രി ദേവാലയത്തില്‍ ഓശാന പെരുന്നാളും, 17ന് വൈകിട്ട് 4 മണി മുതല്‍ പെസഹാ ശുശ്രൂഷകളും, 18ന് രാവിലെ 9 മണി മുതല്‍ ദുഃഖവെള്ളി ശുശ്രൂഷകളും, 19ന് വൈകിട്ട് 8 മണി മുതല്‍ ഈസ്റര്‍ ശുശ്രൂഷകളും ബോണിലെ പീത്രൂസ് ആശുപത്രി കപ്പേളയിലും നടത്തുന്നു.
ദൈവീക കാരുണ്യത്തിന്റെ ആഴമേറിയ ആത്മീയാനുഭവങ്ങള്‍ രുചിച്ചറിയുവാനും തിരക്കേറിയ ജീവിതയാത്രയില്‍ ശാന്തമായിരുന്ന് ദൈവത്തെ അറിയുവാനും ലഭിച്ചിരിക്കുന്ന ഈ ദൈവീകാവസരം പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ലൈജു മാത്യു (വികാരി) – 061312171996, 01637484121
ജോണ്‍ കൊച്ചുകണ്ടത്തില്‍ (സെക്രട്ടറി) – 0220582915, 01637339681
തോമസ് പഴമണ്ണില്‍ (ട്രസ്റി) – 0221 962000, 638746, 01731017700
ജേക്കബ് ദാനിയേല്‍ – 02233 923090
കെ.വി. തോമസ് – 0202 303544
വാര്‍ത്ത അയച്ചത്: ജോണ്‍ കൊച്ചുകണ്ടത്തില്‍

Comments

comments

Share This Post

Post Comment