നിലയ്ക്കല്‍ ഭദ്രാസന സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ് ഉദ്ഘാടനം

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവവിഭവശേഷി വിഭാഗത്തിന്റെ നേതൃത്വത്തില്‍ 60 വയസ്സിനുമേല്‍ പ്രായമുളള ഭദ്രാസനാംഗങ്ങളായ എല്ലാ സ്ത്രീ-പുരുഷന്മാരെയും ഉള്‍പ്പെടുത്തി ആരംഭിക്കുന്ന നിലയ്ക്കല്‍ ഭദ്രാസന സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഏപ്രില്‍  6ന് ഞായറാഴ്ച 2 മണി മുതല്‍ റാന്നി സെന്റ് തോമസ് അരമനയില്‍ നടക്കും.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ രാജു ഏബ്രഹാം എം.എല്‍.എ സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

Comments

comments

Share This Post

Post Comment