ആദ്ധ്യാത്മിക സംഘടനകളുടെ സംയുക്ത വാര്‍ഷികം ഏപ്രില്‍ 6ന്

തോട്ടയ്ക്കാട്: പരിയാരം മാര്‍ അപ്രേം ഓര്‍ത്തഡോക്സ് പള്ളിയിലെ ആദ്ധ്യാത്മിക സംഘടനകളുടെ സംയുക്ത വാര്‍ഷികം ഏപ്രില്‍ 6ന് രാവിലെ 11ന് നടക്കും. Notice
ഏപ്രില്‍ 6ന് വിശുദ്ധ കുര്‍ബ്ബായ്ക്കുശേഷം നടക്കുന്ന സമ്മേളനത്തില്‍ വികാരി ഫാ. വി.എം. ഏബ്രഹാം വാഴയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും. സഹവികാരി ഫാ. പോള്‍ ഇടത്തറ, ഒ.എസ്.എസ്.എ.ഇ. പുതുപ്പള്ളി ഡിസ്ട്രിക്ട് ഇന്‍സ്പെക്ടര്‍ കെ.സി. മാണി എന്നിവര്‍ ആശംസകളര്‍പ്പിക്കും. സമ്മേളനത്തില്‍ സണ്‍ഡേസ്കൂള്‍ പ്രതിഭകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്യും.
ദീര്‍ഘകാലം സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റര്‍മാരായി സേവനം അനുഷ്ഠിച്ച കണ്ണംതുരുത്തില്‍ കെ.യു. ഉതുപ്പ്, ചിറപ്പുറത്ത് സി.യു. വര്‍ക്കി എന്നിവരെയും 63 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കി അദ്ധ്യാപകവൃത്തിയില്‍ തുടരുന്ന കെ.കെ. സഖറിയാ ചേലമറ്റത്തിയുെം ചടങ്ങില്‍ ആദരിക്കും.

Comments

comments

Share This Post

Post Comment