അഖില മലങ്കര ക്വിസ് മത്സരം 5ന് പുത്തന്‍കാവ് പള്ളിയില്‍

ചെങ്ങന്നൂര്‍: പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ആറാം മാര്‍ത്തോമ്മാ, എട്ടാം മാര്‍ത്തോമ്മാ, പുത്തന്‍കാവില്‍ കൊച്ചുതിരുമേനി എന്നിവരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അഖില മലങ്കര ക്വിസ് മത്സരം 5ന് ഒന്നിന് നടക്കും.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം സമ്മാനമായി ലഭിക്കും. ഏപ്രില്‍ മൂന്നിനാണ് രജിസ്റര്‍ ചെയ്യേണ്ട അവസാന തീയതി. ഫോണ്‍: 94004 55813

Comments

comments

Share This Post

Post Comment