കാതോലിക്കാദിനാഘോഷവും പൌരോഹിത്യ സുവര്‍ണ്ണ ജൂബിലിയും

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സഭാദിനമായ കാതോലിക്കാദിനാഘോഷവും തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ളീമ്മീസ് മെത്രാപ്പോലീത്തായുടെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷവും  നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 6 ഞായറാഴ്ച 2 മണി മുതല്‍ റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടുന്നു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ളീമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മലങ്കര സഭയെ നയിച്ച പ.ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി ആഘോഷവും ഗോവയിലെ സ്വാതന്ത്യ്രസമര പോരാളി അഭി.അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ ചരമനവതി ആഘോഷവും തുടര്‍ന്ന് നടത്തപ്പെടും. കോട്ടയം ബസ്സേലിയോസ് കോളേജ് പ്രഫസര്‍ വിപിന്‍ കെ.വര്‍ഗീസ് സന്ദേശം നല്‍കും.
തുടര്‍ന്ന് ഭദ്രാസനത്തിലെ 60 വയസ്സിനുമേല്‍ പ്രായം ഉളളവരുടെ കൂട്ടായ്മയായി മാനവവിഭവശേഷി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെ ഉദ്ഘാടനം രാജു ഏബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. ഫാ.ഷൈജു കുര്യന്‍, വെരി.റവ.വി.റ്റി.ജോസഫ് കോര്‍ എപ്പിസ്കോപ്പ, ഫാ.ഗീവര്‍ഗീസ് ജോണ്‍, ഫാ.സൈമണ്‍ ജേക്കബ് മാത്യു, ഫാ.സൈമണ്‍ വര്‍ഗീസ്, അഡ്വ.മാത്യൂസ് മഠത്തേത്ത്, റ്റി.കെ.സാജു, പി.എം വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.

Comments

comments

Share This Post

Post Comment