സൌത്തെന്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍

എസ്സെക്സ്: സൌത്തെന്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഏപ്രില്‍ 12ന് വൈകിട്ട് 3 മണിക്ക് 2-ാമത് ബാസില്‍ഡണ്‍ കണ്‍വന്‍ഷനോട് കൂടി ആരംഭിക്കും.
13ന് രാവിലെ 9.30ന് ഓശാന ശുശ്രൂഷകളും യേശു കഴുതകുട്ടിയുടെ പുറത്തുകയറി ജറുശലേം തെരുവിലൂടെ പോയതിനെ അനുസ്മരിപ്പിക്കുന്ന പ്രദക്ഷിണവും ഉണ്ടായിരിക്കും. 14ന് ബാസില്‍ഡണ്‍ ഇടവക അംഗങ്ങളുടെ ഭവനത്തില്‍ ധ്യാന പ്രാര്‍ത്ഥന. 15ന് ചെംസ് ഫോര്‍ഡ് മേതോട്ടിസ്റ് ചര്‍ച്ചില്‍ സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് ധ്യാനപ്രസംഗം. 16ന് വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് പെസഹാ ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും. 17ന് 7ന് സന്ധ്യാപ്രാര്‍ത്ഥന. 18ന് രാവിലെ 9 മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ ആരംഭിക്കും. 19ന് ദുഃഖശനിയാഴ്ച രാവിലെ 8.30ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥനയോടെ ഈസ്റര്‍ ശുശ്രൂഷ ആരംഭിക്കും.
ഈ വര്‍ഷത്തെ ഹാശാ ശുശ്രൂഷയ്ക്ക് ചെന്നിത്തല സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി വികാരിയും, സുവിശേഷ പ്രസംഗകുമായ ഫാ. തോമസ് മാത്യു പാലത്തിങ്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റോയി ഫിലിപ്പോസ് – 0758012982
സുനില്‍ തങ്കച്ചന്‍ – 07446198962
ജോസേന്‍ ജോര്‍ജ്ജ് – 07809687913
സജോ വര്‍ഗീസ് – 07717457885

Comments

comments

Share This Post

Post Comment