പീഢാനുഭവ ശുശ്രൂഷയ്ക്ക് മാര്‍ നിക്കോദിമോസ് നേതൃത്വം നല്‍കും

പരുമല: പരുമല സെമിനാരിയിലെ പീഢാനുഭവ വാരാചരണത്തിനും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. Notice
13ന് വെളുപ്പിനെ അഞ്ചിന് രാത്രി നമസ്ക്കാരം, 6.45ന് പ്രഭാത നമസ്ക്കാരം, എട്ടിന് വിശുദ്ധ കൂര്‍ബ്ബാന, 9.15ന് ഓശാന ശുശ്രൂഷ, വൈകിട്ട് ആറിന് സന്ധ്യാ നമസ്ക്കാരം, 7ന് പ്രസംഗം, രാത്രി ഒന്‍പതിന് സൂത്താറ നമസ്ക്കാരം എന്നിവ നടക്കും. ധ്യാനപ്രസംഗത്തിന് ഫാ. അജി കെ. തോമസ് നേതൃത്വം നല്‍കും.
14ന് വെളുപ്പിനെ അഞ്ചിന് പ്രഭാത നമസ്ക്കാരം, 10.30ന് ധ്യാനം, വൈകിട്ട് ആറിന് സന്ധ്യാ നമസ്ക്കാരം, 7ന് ധ്യാനപ്രസംഗം, രാത്രി ഒന്‍പതിന് സൂത്താറ. ധ്യാനപ്രസംഗത്തിന് ഫാ. തോമസ് ജോണ്‍, ഫാ. അലക്സാണ്ടര്‍ വട്ടയ്ക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. 15ന് വെളുപ്പിനെ അഞ്ചിന് പ്രഭാത നമസ്ക്കാരം, പത്തിന് മൂന്നാം മണി നമസ്ക്കാരം, 10.30ന് ധ്യാനപ്രസംഗം, വൈകിട്ട് ആറിന് സന്ധ്യാ നമസ്ക്കാരം, ഏഴിന് ധ്യാനപ്രസംഗം, രാത്രി ഒന്‍പതിന് സൂത്താറ. ധ്യാനപ്രസംഗത്തിന് ഫാ. പി.കെ. കോശി, ഫാ. എബി ഫിലിപ്പ് കാര്‍ത്തികപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കും.
16ന് വെളുപ്പിനെ അഞ്ചിന് പ്രഭാത നമസ്ക്കാരം, 10ന് മൂന്നാം മണി നമസ്ക്കാരം, 10.30ന് ധ്യാനപ്രസംഗം, വൈകിട്ട് ആറിന് സന്ധ്യാ നമസ്ക്കാരം, രാത്രി ഒന്‍പതിന് സൂത്താറ നമസ്ക്കാരം എന്നിവ നടക്കും. ധ്യാനപ്രസംഗത്തിന് ഫാ. സ്റീഫന്‍ വര്‍ഗീസ് നേതൃത്വം നല്‍കും.
17ന് വെളുപ്പിനെ മൂന്നിന് പ്രഭാത നമസ്ക്കാരം, 4.30ന് പെസഹാ കുര്‍ബ്ബാന, 5.30ന് പ്രസംഗം, 12ന് ഉച്ചനമസ്ക്കാരം, 2.30ന് ഒമ്പതാം മണി നമസ്ക്കാരം, മൂന്നിന് അഭിവന്ദ്യ മെത്രാപ്പോലീത്ത കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. വൈകിട്ട് ആറിന് സന്ധ്യാ നമസ്ക്കാരം, രാത്രി ഒന്‍പതിന് സൂത്താറ നമസ്ക്കാരം.
18ന് വെളുപ്പിനെ 4.30ന് രാത്രി നമസ്ക്കാരം, 7.30ന് പ്രഭാത നമസ്ക്കാരം, 8.45ന് മൂന്നാം മണി നമസ്ക്കാരം, 9.30ന് പ്രദക്ഷിണം, 10ന് പ്രസംഗം, 10.30ന് ഒമ്പതാം മണി നമസ്ക്കാരം, 11ന് പ്രസംഗം, 12.30ന് സ്ളീബാവന്ദനവ്, കബറടക്ക ശുശ്രൂഷ, 3.45ന് കഞ്ഞി നേര്‍ച്ച, വൈകിട്ട് ആറിന് സന്ധ്യാ നമസ്ക്കാരം, രാത്രി ഒന്‍പതിന് സൂത്താറ നമസ്ക്കാരം.
19ന് വെളുപ്പിനെ അഞ്ചിന് പ്രഭാത നമസ്ക്കാരം, പത്തിന് മൂന്നാം മണി, ഉച്ച, ഒമ്പതാം മണി നമസ്ക്കാരം, 11ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് ആറിന് സന്ധ്യാ നമസ്ക്കാരം, രാത്രി ഒന്‍പതിന് സൂത്താറ നമസ്ക്കാരം.
ഉയിര്‍പ്പു ഞായറാഴ്ചയായ ഏപ്രില്‍ 20ന് വെളിപ്പിനെ രണ്ടിന് രാത്രി നമസ്ക്കാരം, 2.45ന് ഉയിര്‍പ്പു പ്രഖ്യാപനം, 3.15ന് പ്രഭാത നമസ്ക്കാരം, ഉയിര്‍പ്പിന്റെ ശുശ്രൂഷ, 4.30ന് വിശുദ്ധ കൂര്‍ബ്ബാന, ആറിന് അഭിവന്ദ്യ മെത്രാപ്പോലീത്ത ഈസ്റര്‍ സന്ദേശം നല്‍കും.
ഏപ്രില്‍ 13 മുതല്‍ ഉയിര്‍പ്പു ദിവസങ്ങളിലെ പ്രോഗ്രാമുകള്‍ പരുമലയില്‍ നിന്നും ഗ്രീഗോറിയന്‍ ടിവിയിലൂടെ തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.www.orthodoxchurch.tv

Comments

comments

Share This Post

Post Comment