ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍

മസ്ക്കറ്റ്: ഗാല സെന്റ് മേരീസ് ഇടവകയിലെ കാതോലിക്കാ ദിനാഘോഷവും ഹാശാ ആഴ്ച ശുശ്രൂഷകളും 12-ാം തീയതി മുതല്‍ ഗാല ഗുഡ് ഷെപ്പേര്‍ഡ് ഹാളിലും പ്രത്യേകം തയ്യാറാക്കുന്ന പന്തലിലും നടത്തപ്പെടുന്നു.
12ന് രാവിലെ 6.30ന് ഗുഡ് ഷെപ്പേര്‍ഡ് ഹാളില്‍വെച്ച് ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന് കാതോലിക്കേറ്റ് പതാക ഉയര്‍ത്തലും അതിനുശേഷം നടക്കുന്ന സമ്മേളനത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 7 മുതല്‍ പള്ളിയങ്കണത്തില്‍ തയ്യാറാക്കുന്ന പന്തലില്‍വെച്ച് ഓശാ ശുശ്രൂഷയും നടക്കും. 13 മുതല്‍ 15 വരെയും 17ന് വൈകിട്ട് സന്ധ്യാനമസ്കാരവും ധ്യാനവും ഉണ്ടായിരിക്കും. 16ന് വൈകിട്ട് 7 മുതല്‍ പെസഹാ ശുശ്രൂഷകള്‍ നടക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ശുശ്രൂഷകള്‍ ആരംഭിക്കും. വൈകിട്ട് 7 മുതല്‍ സന്ധ്യാപ്രാര്‍ത്ഥനയും നടക്കും. ദുഃഖശനിയാഴ്ച രാവിലെ 8 മണി മുതല്‍ പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബ്ബാനയും നടക്കും. ഉയിര്‍പ്പിന്റെ ശുശ്രൂഷ 19ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പി.സി.ചെറിയാന്‍ – 99877072
ബാബു വര്‍ഗ്ഗീസ് – 99022508
വാര്‍ത്ത അയച്ചത്: ബാബു വര്‍ഗീസ്, മസ്ക്കറ്റ്

Comments

comments

Share This Post

Post Comment