ജബല്‍ അലി സെന്റ് ഗ്രീഗോറിയോസ് ഇടവക കഷ്ടാനുഭവ വാര ശുശ്രൂഷകള്‍

ജബല്‍ അലി: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക കഷ്ടാനുഭവ വാര ശുശ്രൂഷകള്‍ ഏപ്രില്‍ 11 മുതല്‍ അലി ക്രൈസ്റ് ചര്‍ച്ചില്‍ നടക്കും.
11ന് വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് കാതോലിക്കാദിനാഘോഷം. 12ന് വൈകിട്ട് 6.30ന് ഓശാന ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന, 16ന് വൈകിട്ട് 6 മുതല്‍ പെസഹാ ശുശ്രൂഷ. 18ന് രാവിലെ 10 മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ നടക്കും. വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും ജാഗരണ പ്രാര്‍ത്ഥനയും. 19ന് വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, ഈസ്റര്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവ നടക്കും. ഏപ്രില്‍ 13, 14, 15 ദിവസങ്ങളില്‍ വൈകിട്ട് 7.30 മുതല്‍ സന്ധ്യാപ്രാര്‍ത്ഥനയും വചനപ്രഘോഷണവും ഉണ്ടായിരിക്കും.
കഷ്ടാനുഭവവാര ശുശ്രൂഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. മാത്യു വര്‍ഗീസ്, ട്രസ്റി തോമസ് കെ. മാത്യു, സെക്രട്ടറി ടി.എ. ജോസഫ് എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത്: പോള്‍ ജോര്‍ജ്ജ്

Comments

comments

Share This Post

Post Comment