ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍

ദുബായ്: സെന്റ് തോമസ് ഒാര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍ക്കുള്ള ഒരുക്കം പൂര്‍ത്തിയായി. മലങ്കര സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. നാളെ രാവിലെ 8.15നു കാതോലിക്കാദിന പതാക ഉയര്‍ത്തും.
തുടര്‍ന്നു നാല്‍പതാം വെള്ളിയുടെ കുര്‍ബാനയും സഭാദിനത്തിന്റെ വിവിധ പരിപാടികളും നടത്തും. 12ന് ആറരയ്ക്കു സന്ധ്യാനമസ്കാരത്തോടെ ഒാശാന ഞായര്‍ ശുശ്രൂഷകള്‍. എട്ടിനു പ്രദക്ഷിണം, കുരുത്തോല വാഴ്വ് ശുശ്രൂഷ. 13, 14, 15 തീയതികളില്‍ സന്ധ്യാനമസ്കാരത്തിനു ശേഷം ധ്യാനപ്രസംഗങ്ങള്‍.
16നു വൈകിട്ട് പെസഹാ കുര്‍ബാനയും 17നു കാല്‍കഴുകല്‍ ശുശ്രൂഷയും 18നു രാവിലെ ഏഴരമുതല്‍ ദുഃഖവെള്ളി ശുശ്രൂഷയും കഞ്ഞിനേര്‍ച്ചയും. 19നു ദുഃഖശനി രാവിലെ പത്തരയ്ക്കു കുര്‍ബാന, ധൂപപ്രാര്‍ഥന, വൈകിട്ടു പ്രദക്ഷിണം, ഉയിര്‍പ്പിന്റെ ശുശ്രൂഷ. ഇടവക വികാരി ഫാ. ടി.ജെ. ജോണ്‍സണ്‍, സഹവികാരി ഫാ. ലെനി ചാക്കോ, ട്രസ്റ്റി സുനില്‍ സി. ബേബി, സെക്രട്ടറി തോമസ് കെ. മോനിച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഫോണ്‍: 04 3371122.

Comments

comments

Share This Post

Post Comment