ഡോര്‍സെറ്റ് ഓര്‍ത്തഡോക്സ്‌ കണ്‍വെന്‍ഷനും കഷ്ട്ടാനുഭവ വാര ശുശ്രുഷയും

പൂള്‍: സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍  ഡോര്‍സെറ്റ് ഓര്‍ത്തഡോക്സ്‌  കണ്‍വെന്‍ഷനും കഷ്ട്ടാനുഭവ വാര ശുശ്രുഷയും ഏപ്രില്‍ 11 (വെള്ളി ) മുതല്‍ 19 (ശനി ) വരെ പൂള്‍ സെന്റ്‌ ക്ലെമെന്റ്സ് ഹാളില്‍ നടക്കും.  ഗീവര്‍ഗീസ് കൊച്ചുപറമ്പില്‍ റബാന്‍ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്കും.
ഏപ്രില്‍ 11 (നാല്‍പ്പതാം) വെള്ളിയാഴ്ച രാവിലെ 8:30 ന് വിശുദ്ധ കുര്‍ബാന, ഏപ്രില്‍ 12 (ശനി ) മുതല്‍ എല്ലാ ദിവസവും സന്ധ്യ നമസ്ക്കാരം 6:00 ന് .ഏപ്രില്‍ 13 (ഓശാന ഞായര്‍) രാവിലെ 8:30 ന് വിശുദ്ധ കുര്‍ബാന. ഏപ്രില്‍ 14, 15, 16,17 (തിങ്കള്‍, ചൌവ്വ, ബുധന്‍,വ്യാഴം) രാവിലെ 8:30ന് പ്രഭാത നമസ്ക്കാരവും തുടര്‍ന്ന് ധ്യാനം . ദിവസവും 12 മണിക്ക് ഉച്ച നമസ്ക്കാരം. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പെസഹയുടെ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ഏപ്രില്‍ 18 (ദു:ഖ വെള്ളി ) രാവിലെ 8:30 ന് ശുശ്രുഷ ആരംഭിക്കും . വൈകിട്ട് 5:30 ന് സന്ധ്യ നമസ്ക്കാരം. ഏപ്രില്‍ 19 രാവിലെ 8:30 ന് ദു:ഖ ശനിയാഴ്ചയുടെ വിശുദ്ധ കുര്‍ബാന. വൈകിട്ട് 6 മണിക്ക് ഉയിര്‍പ്പ് പെരുന്നാള്‍, സന്ധ്യ നമസ്ക്കാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.തിങ്കള്‍ മുതല്‍ ബുധന്‍ വരെ  കുമ്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കും.
നാലാമത് ഡോര്‍സെറ്റ് ഓര്‍ത്തഡോക്സ്‌ കണ്‍വെന്‍ഷനിലും കഷ്ട്ടനുഭവ വാര ശുശ്രുഷയിലും  ഉപവാസത്തോടെയും ഭക്തിയാദരവോടെയും വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ മലങ്കര സുറിയാനി വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. വര്‍ഗീസ്‌ റ്റി മാത്യു അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
ഫാ. വര്‍ഗീസ്‌ റ്റി മാത്യു (വികാരി )  07883037761
വിനോ ഐപ്പ്  (സെക്രട്ടറി )   07988789130
ടോംസി ജോര്‍ജ്  (ട്രസ്റ്റി)  07445396690

Comments

comments

Share This Post

Post Comment