വിയന്ന സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലെ വിശുദ്ധവാര ശുശ്രൂഷകള്‍

വിയന്ന: ഓസ്ട്രിയയിലെ വിയന്ന സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധവാരം ഓശാന മുതല്‍ ഉയിര്‍പ്പുവരെയുള്ള ആരാധനകള്‍ ഏപ്രില്‍ 13ന് രാവിലെ ഒമ്പതിന് ഓശാന ഞായറാഴ്ചയിലെ ശുശ്രൂഷകളോടെ ആരംഭിക്കും.
വിയന്നയിലെ രണ്ടാമത്തെ ജില്ലയിലുള്ള അലിയെര്‍ത്തന്‍സ് ട്രാസെ 2 ലുള്ള ചാപ്പലിലായിരിക്കും  ശുശ്രുഷകളും വി. കുര്‍ബാനയും നടത്തുവാന്‍  ഇടവക തീരുമാനിച്ചിരിക്കുന്നത്. ആരാധനകള്‍ക്ക്  വിയന്ന ഇടവകയുടെ ചുമതല വഹിക്കുന്ന വികാരി റവ.ഫാ. വില്‍സണ്‍ ഏബ്രാഹാം. നേതൃത്വം നല്കും
വലിയ നോമ്പ് ദിവസങ്ങളിലെ പ്രധാന പ്രോഗ്രാമിന്റെ തീയതിയും സമയവും:
ഏപ്രില്‍ 13ന് രാവിലെ ഒമ്പതു മുതല്‍ ഓശാന
ഏപ്രില്‍ 14നും 15നും  ഏഴിന് സന്ധ്യാനമസ്കാര ശുശ്രുഷ
16ന്  വൈകിട്ട് 6.30ന് പെസഹ ശുശ്രൂഷ
17ന് ഏഴിന് സായാഹ്ന പ്രാര്‍ഥനാശുശ്രൂഷ
18ന് രാവിലെ 8.15ന് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ
19ന് രാവിലെ 10ന് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന
20ന് രാവിലെ ഒമ്പതിന് ആഘോഷമായ ഈസ്റര്‍ ശുശ്രൂഷ ചാപ്പലില്‍
എല്ലാ വിശ്വാസികളും ആരാധനാ ശുശ്രൂഷകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ചര്‍ച്ച് കമ്മറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി റവ ഫാ. വില്‍സണ്‍ ഏബ്രാഹാം – 069918245177. frwilsonpa@gmail.com,
റിപ്പോര്‍ട്ട് :ജോണ്‍ കൊച്ചുകണ്ടത്തില്‍

Comments

comments

Share This Post

Post Comment