ടൊറോന്ടോ സെന്റ് മേരീസ് ഇടവകയിലെ വിശുദ്ധ വാര ശുശ്രൂഷകള്‍

ടൊറോന്ടോ: സെയിന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ്‌ ഇടവകയിലെ വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക് വികാരി റവ. ഡോ. ദാനിയേല്‍ തോമസ്‌ മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ് .
ഏപ്രില്‍ 12 ശനിയാഴ്ച വൈകിട്ട് 6.30 നു സന്ധ്യാ നമസ്കാരവും ഏപ്രില്‍ 13 ഞായറാഴ്ച രാവിലെ 9 നു ഓശാന ശുശ്രൂഷയും വി. കുര്‍ബാനയും ക്രമീകരിച്ചിരിക്കുന്നു . ഏപ്രില്‍ 16 ബുധനാഴ്ച വൈകിട്ട് 7 നു പെസഹയുടെ ശുശ്രൂഷകളും വി. കുര്‍ബാനയും ഏപ്രില്‍ 18 വെള്ളിയാഴ്ച രാവിലെ 9 നു ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ് .
തിങ്കള്‍, ചൊവാ , വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 7 മണിക്ക് പളളിയില്‍ സന്ധ്യാ നമസ്കാരവും വി. കുമ്പസാരവും നടത്തപ്പെടുന്നതാണ്.ഏപ്രില്‍ 19 നു ദുഃഖ ശനിയാഴ്ച രാവിലെ 10 നു വി. കുര്‍ബാനയും ഏപ്രില്‍ 20 ഞായറാഴ്ച 9 നു ഉയിര്‍പ്പു ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നു.
അനുതാപത്തിന്റെയും വിശുദ്ധിയുടെയും ശ്രേഷ്ടമായ ഈ ദിവസങ്ങളില്‍ ദൈവത്തെ സ്തുതിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.stmarysorthodoxchurch.ca എന്ന വെബ്‌സൈറ്റും മായോ 4164008940 എന്ന നമ്പറരില്‍  ട്രസ്ടീ രാജന്‍ ഐയ്‌പ്പുമായോ ബന്ധപ്പെടുക .

Comments

comments

Share This Post

Post Comment