പട്ന ഇടവകയില്‍ ഭദ്രാസനാധിപന്റെ സന്ദര്‍ശനവും ജൂബിലി പ്രവര്‍ത്തനങ്ങളും

പട്ന: സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന പട്ന മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ മാര്‍ച്ച് മാസം 29, 30 തീയതികളില്‍ സന്ദര്‍ശിച്ചു.
29ന് വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം മെത്രാപ്പോലീത്താ ധ്യാനപ്രസംഗം നടത്തി. 30ന് രാവിലെ അഭിവന്ദ്യ മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. ഭിലായ് അരമന ബര്‍സാര്‍ ഫാ. അജു കെ. വര്‍ഗീസ്, ഇടവക വികാരി ഫാ. ഷൈജു ഫിലിപ്പ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം അഭിവന്ദ്യ തിരുമേനി ഉദ്ഘാടനം ചെയ്തു. പട്ന ഇടവകയുടെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മറ്റനവധി പ്രവര്‍ത്തനങ്ങളും നടത്തുന്നതില്‍ അഭിവന്ദ്യ മെത്രാപ്പോലീത്താ അതിയായ സന്തോഷം രേഖപ്പെടുത്തുകയും ഭദ്രാസനത്തിന്റേതായ എല്ലാ ആശംസകളും അര്‍പ്പിക്കുകയും തുടര്‍ന്ന് നടന്ന ജൂബിലി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം നല്‍കുകയും ചെയ്തു. മനോഹരമായ ഈട്ടിത്തടിയില്‍ നിര്‍മ്മിച്ച ഒരു ആശംസാഫലകം അഭിവന്ദ്യ മെത്രാപ്പോലീത്താ ഇടവകയ്ക്ക് നല്‍കുകയും ചെയ്തു. കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

Comments

comments

Share This Post

Post Comment