മനാമ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കാതോലിക്കാദിനം ആഘോഷിച്ചു

മനാമ: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കാതോലിക്കാദിനം ആഘോഷിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറിേയോസ് മെത്രാപ്പോലീത്താ സഭാ പതാക ഉയര്‍ത്തുകയും കാതോലിക്കാദിന സന്ദേശം ഇടവക ജനങ്ങളെ അറിയിക്കുകയും ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് യോഹന്നാന്‍ വട്ടപ്പറമ്പില്‍, ഫാ. ഗീവര്‍ഗീസ് ഏബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്ത അയച്ചത്: ഡിജു ജോണ്‍ മാവേലിക്കര

Comments

comments

Share This Post

Post Comment