വന്ദ്യ റ്റി.എം. ശമുവേല്‍ റമ്പാന്‍ സ്മാരക അഖില മലങ്കര പ്രസംഗ മത്സരം

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തില്‍പ്പെട്ട പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവകാംഗവും പത്തനാപുരം മൌണ്ട് താബോര്‍ ദയറാംഗവുമായ ഭാഗ്യസ്മരണാര്‍ഹനായ വന്ദ്യ റവ. റ്റി.എം. ശമുവേല്‍ റമ്പാച്ചന്റെ സ്മരണാര്‍ത്ഥം അഖില മലങ്കര പ്രസംഗമത്സരം നടത്തുന്നു.
പത്തിച്ചിറ സെന്റ് ജോണ്‍സ് വലിയപള്ളിയുടെ ചാപ്പലായ ചെട്ടിക്കുളങ്ങര സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചാപ്പലിലെ യുവജനവിഭാഗമായ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനമാണ് മത്സരം നടത്തുന്നത്. ചെട്ടിക്കുളങ്ങര ചാപ്പലില്‍ 2014 മേയ് 11ന് ഉച്ചയ്ക്ക് 1.30 മുതല്‍ മത്സരങ്ങള്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത്: ഡിജു ജോണ്‍ മാവേലിക്കര

Comments

comments

Share This Post

Post Comment