അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രലിലെ പീഡാനുഭവവാര ശുശ്രൂഷകള്‍

അബുദാബി: സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പീഡാനുഭവവാര ശുശ്രൂഷകള്‍ക്ക് തുടക്കമായി. തൃശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
13ന് വൈകിട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥന, വാദെദല്‍മീനോ ശുശ്രൂഷ. ഉയിര്‍പ്പാകുന്ന തുറമുഖത്തേക്ക് ബുദ്ധിമതികളായ കല്യകമാരെപ്പോലെ ദീപയഷ്ടികള്‍ തെളിയിച്ചുകൊണ്ട് പ്രവേശിക്കണം എന്നതാണ് ഈ ശുശ്രൂഷയുടെ അര്‍ത്ഥം. 14, 15 ദിവസങ്ങളില്‍ വൈകിട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥനയും ധ്യാനപ്രസംഗവും. 16ന് വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥനയും കാല്‍കഴുകല്‍ ശുശ്രൂഷയും. 18ന് 8 മുതല്‍ ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍, 19ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് ഈസ്റര്‍ ശുശ്രൂഷ.
ഇടവക വികാരി ഫാ. വി.സി. ജോസ്, സഹവികാരി ഫാ. ചെറിയാന്‍ കെ. ജേക്കബ്, ട്രസ്റി വി.ജി. ഷാജി, സെക്രട്ടറി തോമസ് ജോര്‍ജ്ജ്, ഇടവക മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment