എം.ജി.എം. ഹൈസ്കൂള്‍ റിട്ട. ഹെഡ്മാസ്റര്‍ കെ.പി. ബേബി നിര്യാതനായി

തിരുവല്ല: എംജിഎം ഹൈസ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ കാവിലേവീട്ടില്‍ കെ. പി. ബേബി (85) നിര്യാതനായി. സംസ്കാരം പിന്നീട്.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും നഗരസഭാ മുന്‍ കൌണ്‍സിലറും കേരള സര്‍വകലാശാല മുന്‍ സെനറ്റ് അംഗവുമാണ്. പുതുശേരി എംജിഡി ഹൈസ്കൂളില്‍ ഹെഡ്മാസ്റ്ററായും വിജിലന്‍സ് കൌണ്‍സില്‍ പ്രസിഡന്റ്, പിഎസ്ടിഒ വൈസ് പ്രസിഡന്റ്, ഓര്‍ത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പൂവത്തൂര്‍ വല്യത്ത് രാജമ്മ ബേബി (ബാലികാമഠം സ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: അനില്‍ കെ. ബേബി, റെജി കെ. ബേബി (ഇരുവരും ദോഹ), ഫിലിപ് കെ. ബേബി (മുംബൈ). മരുമക്കള്‍: ആലീസ്, ആലീസ് (ഇരുവരും ദോഹ), ജെസി (മുംബൈ).

Comments

comments

Share This Post

Post Comment