പരുമല സെമിനാരിയില്‍ ഓശാന പെരുന്നാള്‍ ആഘോഷിച്ചു

പരുമല: കുരിശിലേറുന്നതിന് മുമ്പ് യേശു ജറുശലേമിലേക്ക് പ്രവേശിച്ച ദിവസത്തെ സ്മരിച്ചുകൊണ്ട് പരുമല സെമിനാരിയില്‍ ഓശാന പെരുന്നാള്‍ ആഘോഷിച്ചു. Photo Gallery
നിലയ്ക്കല്‍‘ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത  വി. മൂന്നിന്മേല്‍ കുര്‍ബ്ബാനക്കും ഓശാന ശുശ്രൂഷകള്‍ക്കും മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. അലക്സാണ്ടര്‍ പി.ഡാനിയേല്‍, ഫാ. വൈ. മത്തായികുട്ടി എന്നിവര്‍ സഹകാര്‍മികരായിരുന്നു. പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, അസി. മാനേജര്‍ വന്ദ്യ കെ.വി. ജോസഫ് റമ്പാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
സൈത്തിന്‍  കൊമ്പുകളും ഏന്തി  ദൈവപുത്രന് ഹോശന്ന വിളിച്ചു യെരുശലേം വീഥിയിലൂടെ നീങ്ങിയ ജനസമൂഹത്തെ അനുസ്മരിപ്പിച്ചു കൊണ്ട് നടന്ന പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ കുരുത്തോലകളും ഏന്തി ഗീതങ്ങള്‍ ആലപിച്ചു പങ്കുകൊണ്ടു. 11.30 ഓടെ ഓശാന ശുശ്രൂഷകള്‍ അവസാനിച്ചു. ഓശാന ശുശ്രൂഷകളോടെ കര്‍ത്താവിന്റെ കഷ്ടാനുഭവ ആഴ്ചയിലേക്ക് സഭ പ്രവേശിച്ചിരിക്കുകയാണ്. ഇനിയുള്ള ഒരാഴ്ചക്കാലം കഠിനമായ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും നാളുകളാണ്.

Comments

comments

Share This Post

Post Comment