മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നല്‍കി

കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്ന കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി.വര്‍ഗീസ്, ഫാ. വര്‍ഗീസ് ടി. വര്‍ഗീസ്, ഫാ. സജു ഫിലിപ്പ്, ട്രഷറര്‍ സജി മാത്യു, സെക്രട്ടറി സാബു ഏലിയാസ്, ഭരണ സമിതി അംഗങ്ങള്‍, ആത്മീയ സംഘടന ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്ത അയച്ചത്: ജെറി ജോണ്‍ കോശി

Comments

comments

Share This Post

Post Comment