കാതോലിക്കാദിനം ആഘോഷിച്ചു

മസ്ക്കറ്റ്: ഗാല സെന്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ കാതോലിക്കാദിനം ആഘോഷിച്ചു. 12ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി ഫാ. ജോജി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്താ പ്രഭാഷണം നടത്തി. ട്രസ്റി പി.സി. ചെറിയാന്‍ പ്രമേയം അവതരിപ്പിക്കുകയും ഫാ. വര്‍ഗീസ് ജോര്‍ജ്ജ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സഹവികാരി ഫാ. ബിനു ജോണ്‍ സ്വാഗതവും സെക്രട്ടറി ബാബു വര്‍ഗീസ് കൃതജ്ഞതയും അര്‍പ്പിച്ചു.
വാര്‍ത്ത അയച്ചത്: ബാബു വര്‍ഗീസ്, മസ്ക്കറ്റ്

Comments

comments

Share This Post

Post Comment