ഗാല സെന്റ് മേരീസ് ഇടവക ഹോശാന പെരുന്നാള്‍ ആഘോഷിച്ചു

മസ്ക്കറ്റ്: ഗാല സെന്റ് മേരീസ് ഇടവകയുടെ ആദ്യ ഹോശാ പെരുന്നാള്‍ ആഘോഷിച്ചു. 12ന് വൈകിട്ട് 7ന് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ വികാരി ഫാ. ജോജി ജോര്‍ജ്ജിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ പ്രദക്ഷിണവും നടന്നു. ഇടവക രൂപീകരണത്തിനുശേഷമുള്ള ആദ്യ ഹോശാന പെരുന്നാള്‍ ആഘോഷം വിശ്വാസികള്‍ക്ക് ഗൃഹാതുര സ്മരണകളുണര്‍ത്തുന്നതായിരുന്നു.
15, 17 തീയതികളില്‍ വൈകിട്ട് 7 മുതല്‍ സന്ധ്യാപ്രാര്‍ത്ഥനയും ധ്യാനപ്രസംഗവും ഉണ്ടായിരിക്കും. 16ന് വൈകിട്ട് 7 മുതല്‍ പെസഹായുടെ ശുശ്രൂഷ. 18ന് രാവിലെ 7ന് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ ആരംഭിക്കും. വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരവും തുടര്‍ന്ന് ജാഗരണവും ഉണ്ടായിരിക്കുന്നതാണ്. ദുഃഖശനിയാഴ്ച രാവിലെ 8ന് വിശുദ്ധ കുര്‍ബ്ബാന. വൈകിട്ട് 7 മുതല്‍ ഉയിര്‍പ്പു ശുശ്രൂഷകള്‍ ആരംഭിക്കും. ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് സഹവികാരി ഫാ. ബിനു ജോണ്‍ നേതൃത്വം നല്‍കും.
വാര്‍ത്ത അയച്ചത്: ബാബു വര്‍ഗീസ്, മസ്ക്കറ്റ്

Comments

comments

Share This Post

Post Comment