ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ പെസഹാ ശുശ്രൂഷ

ഷാര്‍ജ . സെന്റ് ഗ്രിഗോറിയോസ് ഒാര്‍ത്തഡോക്സ് ഇടവകയിലെ പെസഹാ ശുശ്രൂഷകള്‍ മലങ്കര ഒാര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ ബുധനാഴ്ച വൈകിട്ട് ആറിനു നടക്കും.
ഇന്നും നാളെയും വൈകിട്ടു ധ്യാനപ്രസംഗങ്ങള്‍ ഉണ്ടാകും. വ്യാഴാഴ്ച വൈകിട്ട് അഞ്ചിനു കാല്‍കഴുകല്‍ ശുശ്രൂഷയും ദു:ഖവെള്ളി ശുശ്രൂഷകള്‍ രാവിലെ എട്ടിനും നടക്കും. ദു:ഖശനി രാവിലെ ഏഴരയ്ക്കു കുര്‍ബാന. ശനിയാഴ്ച വൈകിട്ട് ആറിന് ഉയിര്‍പ്പുപെരുനാള്‍ ശുശ്രൂഷയും കുര്‍ബാനയും ഡോ.ഏബ്രഹാം മാര്‍ എപ്പിഫാനിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
വികാരി ഫാ.ഏബ്രഹാം ജോണ്‍, അസി.വികാരി ഫാ.യാക്കോബ് ബേബി, ഫാ.മാത്യു തോമസ് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. ഇടവകയില്‍ നടന്ന കാതോലിക്കാ ദിനാഘോഷത്തിനും ഒാശാന ശുശ്രൂഷകള്‍ക്കും ഡോ.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. കാതോലിക്കാ ദിനാഘോഷത്തോടനുബന്ധിച്ച് റാലിയും പൊതുസമ്മേളനവും നടത്തി.  Photo Gallery
ഫാ.ഏബ്രഹാം ജോണ്‍ അധ്യക്ഷത വഹിച്ചു. ഫാ.യാക്കോബ് ബേബി, ഫാ.മാത്യു തോമസ്, ഭദ്രാസന കൌണ്‍സില്‍ അംഗം കെ.ജി.നൈനാന്‍, ഇടവക ട്രസ്റ്റി ജോര്‍ജ് കുട്ടി ജോണ്‍, സെക്രട്ടറി ജോസ് വി.ജോണ്‍, ജോയിന്റ് സെക്രട്ടറി എബി ജോര്‍ജ്, ജിബു കുര്യന്‍, വല്‍സമ്മ ചാക്കോ, അന്‍സാ സോണി, ലിജു വര്‍ഗീസ് പ്രസംഗിച്ചു.
വാര്‍ത്ത അയച്ചത്: അലക്സ് വര്‍ഗീസ്

Comments

comments

Share This Post

Post Comment