ദുബായ് കത്തീഡ്രലില്‍ കാല്‍കഴുകല്‍ ശുശ്രൂഷ 17ന് വൈകിട്ട് 7ന്

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 17ന് വൈകിട്ട് 7ന് നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.
18നു രാവിലെ ഏഴരമുതല്‍ ദുഃഖവെള്ളി ശുശ്രൂഷയും കഞ്ഞിനേര്‍ച്ചയും. 19നു ദുഃഖശനി രാവിലെ പത്തരയ്ക്കു കുര്‍ബാന, ധൂപപ്രാര്‍ഥന, വൈകിട്ടു പ്രദക്ഷിണം, ഉയിര്‍പ്പിന്റെ ശുശ്രൂഷ.
ഇടവക വികാരി ഫാ. ടി.ജെ. ജോണ്‍സണ്‍, സഹവികാരി ഫാ. ലെനി ചാക്കോ, ട്രസ്റ്റി സുനില്‍ സി. ബേബി, സെക്രട്ടറി തോമസ് കെ. മോനിച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഫോണ്‍: 04 3371122.

Comments

comments

Share This Post

Post Comment