കുവൈറ്റ് മഹാ ഇടവകയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു

കുവൈറ്റ്: അന്ത്യ അത്താഴ വിരുന്നിന്റെ സ്മരണയെ പുതുക്കുന്ന പെസഹായോടുബന്ധിച്ച് കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. Photo Gallery
പെസഹായ്ക്ക് മുന്നോടിയായി ക്രിസ്തു തന്റെ മേലങ്കി അഴിച്ചുമാറ്റി, അരകെട്ടിക്കൊണ്ട് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് , എളിമയുടെ മാതൃക കാട്ടിയതി അനുസ്മരിച്ചുകൊണ്ട് അബ്ബാസിയ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ നടന്ന ശുശ്രൂഷയ്ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ നേതൃത്വം നല്‍കി.
ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, ഫാ. വര്‍ഗ്ഗീസ് ടി. വര്‍ഗീസ്, ഫാ. കുര്യന്‍ ജോണ്‍, ഫാ. സജു ഫിലിപ്പ്, ഫാ. ബെഞ്ചമിന്‍ തോമസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

Comments

comments

Share This Post

Post Comment