ജീവിതം മുഴുവന്‍ തിരസ്കരണം മാത്രം……?

ഏക്കാലത്തും തിരസ്കരണത്തിന്റെ അനുഭവത്തിലൂടെ രക്ഷകായ യേശു ക്രിസ്തു മാനവ കുലത്തിന്റെ രക്ഷക്കായി ബേതലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതായി 33 – വര്‍ഷക്കാലം ഈ പ്രപഞ്ചത്തില്‍ ജീവിച്ചു. കാല്‍വറിയില്‍ പരമയാഗമായി പ്രാണത്യാഗം ചെയ്ത ലോക രക്ഷകനായ ക്രിസ്തുവിന്റെ ജീവിതത്തിന്റെ ബാക്കിപത്രം എന്ത്?

മാനുഷികമായി ചിന്തിക്കുമ്പോള്‍ ജീവിതം മുഴുവന്‍ തിരസ്കരണം മാത്രം !!!

പരാജയം രുചിച്ചറിഞ്ഞവരില്‍ ഏറ്റവും മുന്‍പന്തിയിലാണ് യേശു ക്രിസ്തു.
ക്രിസ്ത്യാനികള്‍ ഇന്നും യേശുക്രിസ്തുവി വീണ്ടും വീണ്ടും ക്രൂശിക്കുന്നു. എന്തെല്ലാം സഹിച്ചു? അപവാദങ്ങള്‍…

എതിര്‍പ്പുകള്‍ … തിരസ്കരണം …
ജിച്ച നാള്‍ മുതല്‍ കുടുംബത്തിന്റെ സമാധാനം നഷ്ടമായി !
ജീവിതത്തില്‍ വളരെ പ്രതീക്ഷയോടെ യവ്വത്തിലേക്ക് പ്രവേശിച്ച മറിയം എന്ന പെണ്‍കുട്ടി താന്‍ പോലും അറിയാതെ ഗര്‍ഭിണിയായി.
ഏത് സമയവും കല്ലെറിയപ്പെട്ടു കൊല്ലപ്പെട്ടേക്കാം. കഠിനമായ മാസിക സംഘര്‍ഷം ..
നിരന്തരമായ പാലായത്തിന്റെ നാളുകള്‍
മാതാപിതാക്കള്‍ ഭയത്താല്‍ ഓടുകയാണ് ..
മുട്ടിയ വാതിലുകള്‍ എല്ലാം കൊട്ടിയടക്കപ്പെട്ടു ..
ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ..
മനുഷന്‍ തിരസ്കരിച്ചപ്പോള്‍ മൃഗങ്ങള്‍ സ്വീകരിച്ചു
ജനന ശേഷവും പിഞ്ചുകുഞ്ഞിനെയും മാറോടടക്കിപ്പിടിച്ചുകൊണ്ട് മാതാപിതാക്കള്‍ ഓടുകയാണ് ..

ഏത് സമയവും മരണം സംഭവിക്കാം ..

ഈജിപ്റ്റിലും പിന്നീട് നസ്രെത്തിലും ഒളിച്ചു താമസിച്ചു.

തനിക്കു പകരമായി അനേകം പിഞ്ചു കുഞ്ഞുങ്ങള്‍ വധിക്കപ്പെട്ടു.
12 – വയസില്‍ യെരുശലേം ദേവാലയത്തില്‍ തന്നെ കാണാതായപ്പോള്‍ മാതാപിതാക്കളുടെ മാസിക സംഘര്‍ഷം..
പരസ്യ ശുശ്രൂഷയുടെ ആരംഭത്തില്‍ കാനായിലെ കല്യാണ വിരുന്നില്‍ പ്രധാന അഥിതിയാകേണ്ടാവന്‍ തന്റെ ശിഷ്യന്മാരുമായി കിണറ്റിരികെ..
“നമുക്ക് ഇതില്‍എന്ത് കാര്യം” എന്ന് പറഞ്ഞ് അമ്മയുടെ ആവശ്യം തിരസ്കരിക്കേണ്ടി വന്നതില്‍ ആദ്യം അമ്മയ്ക്കും, പിന്നെ മകനും ദുഃഖം..
വലിയ വിദ്യാഭ്യാസവും, ലോകപരിജ്ഞാവും ഇല്ലാതിരുന്ന മുക്കുവരായ 12 അപ്പോസ്തോലന്മാരെ തെരഞ്ഞെടുത്തു..
തങ്ങളില്‍ ആരാണ് വലിയവന്‍ ? ശിഷ്യന്മാര്‍ തമ്മില്‍ വാകുതര്‍ക്കം ..
ഇന്നും തര്‍ക്കങ്ങള്‍ അവരുടെ പേരില്‍ സഭകളിൽ തുടരുന്നു .. പത്രോസാണ് വലിയവന്‍ ..? തോമശ്ളീഹാക്ക് പട്ടത്വമില്ല ..? വിവാദങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല.
വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ വരുമ്പോള്‍ തിരസ്കരണം ഭവനത്തിലും, സഭയിലും, സമൂഹത്തിലും നടക്കും.
വളരെ പ്രതീക്ഷയോടെ സ്വന്ത ഗ്രാമത്തിലേക്ക് .. അവിടെയും തിരസ്കരിക്കണം . സ്വന്ത ഗ്രാമം അവനെ സ്വീകരിച്ചില്ല .. ഇവന്‍ യോസേ .. യൂദ .. എന്നിവരുടെ സഹോദരനായ തച്ഛനല്ലയോ ?
തന്റെ ജ്ഞാവും അറിവും ചോദ്യം ചെയ്യപ്പെട്ടു.
മാനസിക വികള്‍പ്പമുള്ളവന്‍ എന്ന് ആക്ഷേപിക്കപെട്ടു .
അനേകരെ സൌഖ്യമാക്കിയതിന്റെ പേരില്‍ എതിര്‍പ്പുകള്‍ ..?
നിലവിലുള്ള തെറ്റായ വ്യവസ്ഥിതിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ തിരസ്കരണത്തിന്റെ ആക്കം വര്‍ധിച്ചു.
ഘടനാപരവും, അനുഷ്ഠാപരവുമായ സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് താദാത്മ്യം പ്രാപിക്കാത്തതിന്റെ പേരില്‍..

പിശാചിന്റെ തലവനും കൂട്ടുകാരനുമായി അധിക്ഷേപിക്കപ്പെട്ടു ..
ശബത് ആചരണത്തിന്റെ പേരില്‍ യഹൂദ പ്രമാണികളുമായി വാഗ്വാദം .
പരീശരും നിയമജ്ഞരും തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്തു .
ചിലര്‍ അടയാളം ആവശ്യപ്പെട്ടു.
നിലവിലുള്ള മതപ്രസ്ഥാനങ്ങൾ മനുഷനെ ചൂഷണം ചെയ്യുന്നു എന്ന് മസിലാക്കിയ യേശുക്രിസ്തു അതിതിനെതിരെ ചാട്ടവാറെടുക്കേണ്ടിവന്നു .
എന്റെ ആലയം പ്രാര്‍ഥാലയം എന്ന് വിളിക്കപെടും നിങ്ങളോ അതിനെ കള്ളന്മാരുടെ താവളമാക്കി മാറ്റിയിരിക്കുന്നു..
ശാപവാക്ക് പറയേണ്ടിവന്നു . വെള്ളതേച്ച ശവകല്ലറകളെ .. സര്‍പ്പസന്തതികളെ .. എന്ന് വിളിക്കേണ്ടി വന്നു
പരീക്ഷകള്‍ നിരവധി .. സാത്താന്റെ പരീക്ഷകള്‍ .. പ്രലോഭനങ്ങള്‍ .. ഒറ്റപ്പെടുത്തലുകള്‍ …
വിശ്വസ്തത്തയോടെ കൂടെ കൊണ്ട് നടന്നവര്‍ ..
ഒരുവനെ മടിശീല സൂക്ഷിപ്പുകാരനാക്കി ..
ഒരാള്‍ പിന്‍തിരിയുന്നു ..
പാല് കൊടുത്ത കൈക്ക് തന്നെ തിരിഞ്ഞു കൊത്തി ..
ചുംബനത്തിലൂടെ ഒറ്റുകൊടുത്തു തന്റെ കാലായി മാറി
താന്‍ ഏറ്റവും സ്ഹിച്ച മൂവര്‍ സംഘത്തെ ഗത്സമനയില്‍ കൂടെ കൂട്ടി.
തനിക്കു വേണ്ടി അല്‍പസമയം ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ക്കതിന് കഴിയാത്തതില്‍ തനിക്കു ദുഃഖം.
തനിക്കു ഒരു പ്രതിസന്ധി വന്നപ്പോള്‍ എല്ലാവരും ഓടി ഒളിക്കുന്നു ..
തന്നില്‍ നിന്ന് അനുഗ്രഹം പ്രാപിച്ചവര്‍ അനേകർ ..
എന്നാല്‍ ഒരു പ്രതിസന്ധി വന്നപ്പോള്‍ ആരും കൂടെയില്ല ..
12 പേരും ആദ്യപരീക്ഷയില്‍ വിജയിക്കാത്തവര്‍ .
അവിശ്വാസികള്‍ .. നിസ്സംഗര്‍.. കാര്യ വിചാരമില്ലത്തവര്‍ .. ഗ്രഹണശക്തിയില്ലാത്തവര്‍…
കള്ളപ്പാനെപ്പോലെ പിടിക്കപ്പെട്ടു ..
രാജ്യദ്രോഹി എന്ന് മുദ്രകുത്തി…
കോടതിയില്‍ കേസില്‍ പ്രതിയാക്കി..
ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടവായി പ്രതികൂട്ടില്‍…
പടയാളികളുടെ പരിഹാസം..
കാര്‍ക്കിച്ചു തുപ്പല്‍ .. ചാട്ടവാറടി .. കരണത്തടി..
താന്‍ ഏറ്റവും സ്നേഹിച്ചു എന്ന് പറയപ്പെടുന്ന ശിഷ്യന്‍ മൂന്നു പ്രാവശ്യം തന്നെ തള്ളി പറയുന്നു..
ഞാന്‍ അവനെ അറിയുകയേയില്ല .. എന്ന് പ്രാകികൊണ്ട് തള്ളിപറയുന്നു..
വേദനയോടെ താന്‍ തിരിഞ്ഞു നോക്കി ..
നിരവധി അത്ഭുതങ്ങള്‍ നേരിട്ടനുഭവിച്ചവര്‍ .. പക്ഷെ പതറിപ്പോയി ..
കര്‍മ്മം ഒത്തിരി ചെയ്തു .. പ്രതിഫലം ഇത്തിരിപ്പോലും ഇല്ല ..

ഒന്നും സ്വന്തമായി ഇല്ലാത്തവന്‍ .. എല്ലാം കടം വാങ്ങിയത് ..
കടം വാങ്ങിയ മാതൃഉദരം ..
ജനിക്കാന്‍ കടം വാങ്ങിയ കാലിത്തൊഴുത്ത്..
കടം വാങ്ങിയ പുസ്തകം വാങ്ങിവയിച്ചു കഫര്‍ണഹോമില്‍ അഭ്യസനം നടത്തി .
കടം വാങ്ങിയ വഞ്ചിയില്‍ യാത്ര ..
ബാലന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ അപ്പം കൊണ്ട് അകേര്‍ക്ക് വിശപ്പടക്കി ..
കുടിക്കുവാന്‍ ദാഹജലത്തിനായി ശമരായസ്ത്രീയുടെ മുന്‍പില്‍ കേഴുന്നു ..
കടം വാങ്ങിയ കഴുതകുട്ടി..
സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ല
ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ..സത്രങ്ങളില്‍ നിന്ന് സത്രങ്ങളിലേക്ക് ..
മരുഭൂമികളിലൂടെ ീണ്ട യാത്രകള്‍..
കടം വാങ്ങിയ മാളിക മുറിയില്‍ അന്ത്യഅത്താഴം
കടം വാങ്ങിയ ബറബാസിന്റെ കുരിശില്‍ തൂക്കപ്പെട്ടു
കടം വാങ്ങിയ കല്ലറയിൽ അടക്കപ്പെട്ടു

നോന്തു പെറ്റ അമ്മയുടെ മുന്‍പിലൂടെ നിസംഗായി കുരിശും ചുമന്നുകൊണ്ടു നടന്നു നീങ്ങേണ്ടി വന്നു.
സ്വന്തം മകനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ദയീയ രംഗം കണ്ടു നില്‍ക്കേണ്ട ഒരമ്മയുടെ മാനസിക പീഡ എത്രമാത്രം?
സര്‍വവും കൈവിട്ടുപോയ അനുഭവം
“എന്റെ ദൈവമേ .. എന്റെ ദൈവമേ.. നീ എന്നെ കൈവിട്ടതെന്തു ?
ദാഹിക്കുന്ന ഏവരുമേ എന്റെ അടുക്കല്‍ വരുവിന്‍ എന്ന് പറഞ്ഞവന്‍ ” എനിക്ക് ദാഹിക്കുന്നു” എന്ന് വിലപിക്കുന്നു ..
ലോക രക്ഷകന്‍ നഗ്നനായി ലോകത്തിന്റെ നെറുകയില്‍ ..
തിരു വിലാവ് കുന്തത്താല്‍ ചിന്തപ്പെട്ടു .
നെറ്റിത്തടങ്ങള്‍ മുള്‍മുടിയുടെ ക്രൂരമായ മുനകളാല്‍ മുറിയപ്പെട്ടു.
ചാട്ടവാറടികളാല്‍ ദേഹം വരയപ്പെട്ടു.
എല്ലാം താന്‍ സഹിച്ചു.. പൊറുത്തു ..
“ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയയ്കയില്‍ ഇവരോട് ക്ഷമിക്കേണമേ..”

യേശു ക്രിസ്തുവിന്റെ പീഡാനുഭവം ഒരു വ്യക്തിയില്‍ ഒതുങ്ങുന്നില്ല. ഹാബേല്‍ മുതല്‍ ഇന്നുവരെ ആരൊക്കെ പീഡിപ്പിക്കപ്പെടുന്നുവോ..? തിരസ്കരിക്കപ്പെടുന്നുവോ ..? അവരിലൂടെയെല്ലാം ക്രിസ്തു ഇന്നും പീഡിപ്പിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു. സ്വയം വെറുമയാക്കപ്പെട്ട കര്‍ത്താവ് ഇതെല്ലാം വഹിച്ചതു ആര്‍ക്കു വേണ്ടി ?
മനുഷ കുലത്തിന്റെ വീണ്ടെടുപ്പിായി.
ഇന്നിന്റെ പരാജയത്തില്‍ നാം അസ്വസ്ഥരാകരുത് .തിരസ്കരണം ജീവിതത്തിന്റെ ഭാഗമാണ്.എല്ലാവരാലും വെറുക്കപ്പെടും. ഒന്നും ഇല്ലാത്തവായി ഈ ലോകത്തിലേക്ക് വന്നു. ഇന്ന് സ്വന്തമെന്നു അഭിമാത്തോടെ പറയുന്നതൊന്നും നിന്റേതല്ല.
എല്ലാം ദൈവത്തിന്റേത് മാത്രം.ദൈവദാനം മാത്രം

Comments

comments

Share This Post

Post Comment